ആറ്റുകാല്‍ ഭഗവതിയുടെ സന്നിധിയില്‍ ഇന്ന് ഭക്തലക്ഷങ്ങള്‍ പൊങ്കാലയർപ്പിക്കും

ആറ്റുകാല്‍ ഭഗവതിയുടെ സന്നിധിയില്‍ ഇന്ന് ഭക്തലക്ഷങ്ങള്‍ പൊങ്കാലയർപ്പിക്കും.ക്ഷേത്ര മുറ്റം മുതല്‍ പത്തു കിലോമീറ്ററിലധികം ദൂരത്തില്‍ ഭക്തർ അടുപ്പുകള്‍ ഒരുക്കിക്കഴിഞ്ഞു.രാവിലെ 9.15-ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടർന്ന് 9.45-ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍ നിന്നും പകർന്ന ദീപം പണ്ടാര അടുപ്പിലേക്ക് തീ പകരും. ഭക്തർ കാത്തിരിക്കുന്ന നിവേദ്യം ഉച്ചയ്ക്ക് 2.15-നാണ് നടക്കുക. ഉത്സവത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘകാലത്തോളം പഴക്കമുള്ള ആറ്റുകാല്‍ പൊങ്കാലയ്ക്ക് പിന്നില്‍ പ്രധാനമായും രണ്ട് വിശ്വാസങ്ങളാണുള്ളത്. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകീ ചരിതം ആസ്പദമാക്കിയുള്ള തോറ്റംപാട്ടുകള്‍ ഉത്സവത്തിന് കൂടുതല്‍ ചൈതന്യം പകരുന്നു. മധുര ദഹിപ്പിച്ച ശേഷം എത്തിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കാനായി ജനങ്ങള്‍ പൊങ്കാല നല്‍കി സ്വീകരിച്ചു എന്നതാണ് ഒരു വിശ്വാസം.മറ്റൊരു വിശ്വാസമനുസരിച്ച്‌, മഹിഷാസുരനെ വധിച്ച ദുർഗ്ഗാസ്വരൂപിണിയായ ദേവിക്ക് നല്‍കിയ ആരാധനയായാണ് പൊങ്കാലയെ കണക്കാക്കുന്നത്. കുത്തിയോട്ടം, താലപ്പൊലി തുടങ്ങിയ ഓരോ വഴിപാടുകള്‍ക്ക് പിന്നിലും തലമുറകളായി കൈമാറി വന്ന ഹൃദ്യമായ കഥകളുണ്ട്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...