സോഷ്യൽ മീഡിയയിൽ ഇന്ന് വളരെ അധികം സജീവമായ ആളാണ് ലക്ഷ്മി നായർ.
കുക്കറി ഷോയിലൂടെ ലക്ഷ്മി ഏറെ ആളുകളെ കുക്കിങ് രംഗത്തേക്ക് കൊണ്ടു വരാൻ സ്വാധീനിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ.
ലക്ഷ്മിയുടെ മാജിക്ക് ഓവൻ ഷോ ആളുകൾക്ക് ഏറെ പ്രയോജനമായ ഒന്ന് തന്നെയായിരുന്നു. ആ ഷോയിലൂടെ പാചക രീതികൾ പഠിച്ചവർ നിരവധി ആണ്.
എന്നാൽ ഇപ്പോൾ തന്റെ കൊച്ചുമകൾക്ക് ഒപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ലക്ഷ്മി നായർ.
ലക്ഷ്മിയുടെ കുടുംബത്തിലെ പുതിയ അംഗം മകൻറെ മകൾ സരസ്വതിയാണ്.
കുഞ്ഞിന്റെ വിശേഷങ്ങൾ ലക്ഷ്മി നിരന്തരം പങ്കുവെയ്ക്കുന്നുണ്ടായിരുന്നുവെങ്കിലും ഇതുവരെ കുഞ്ഞിന്റെ മുഖം സോഷ്യൽ മീഡിയയിലൂടെ പരസ്യപ്പെടുത്തിയിട്ടില്ലായിരുന്നു.
അതിന് പകരം വിഷു ദിനത്തിലാണ് കൊച്ചുമകൾ സരസ്വതിയെ സബ്സ്ക്രൈബേഴ്സിന് മുന്നിൽ പരിചയപ്പെടുത്തിയത്.
അത് വൈറൽ ആകുകയും ചെയ്തു.
അതിനൊപ്പം, മകൻ വിഷ്ണുവിന്റെയും ഭാര്യ അനുരാധയും ഒപ്പം നിൽക്കുന്ന ചിത്രങ്ങളും വൈറലായിരുന്നു.
അതോടൊപ്പം, പൂജമുറിയുടെ അകത്ത് പോയി എനിക്ക് പ്രാർത്ഥിക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ കഴിയാത്തതിനാൽ ഇപ്രാവശ്യം വിഷുക്കണി ടേബിളിലാണ് വിപുലമായി ഒരുക്കിയത് എന്നും.
ഇപ്രാവശ്യം തനിക്ക് വയ്യാത്തതിനാൽ പുറത്ത് നിന്നാണ് വിഷു സദ്യ വാങ്ങിയതെന്നും ലക്ഷ്മി പങ്കുവെച്ചു.