വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ച് ലളിത് മോദി

വിജയ് മല്യയുടെ ജന്മദിനാഘോഷത്തിനിടെ പകർത്തിയ വീഡിയോ പങ്കുവെച്ച് ഐപിഎല്‍ മുൻ ചെയർമാൻ ലളിത് മോദി.ലണ്ടനില്‍ നടന്ന ആഘോഷത്തിന്റെ വീഡിയോ ലളിത് മോദി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തുവിട്ടത്.

ഞങ്ങള്‍ രണ്ട് പിടികിട്ടാപ്പുള്ളികളാണ്, ഇന്ത്യയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളികള്‍ എന്ന് വീഡിയോയില്‍ ലളിത് മോദി പറയുന്നത് കേള്‍ക്കാം. ഇതിനു പുറമെ, ‘ഇന്റർനെറ്റിന് ആഘോഷിക്കാൻ ഞാൻ ചിലത് നല്‍കട്ടെ, മറ്റുള്ളവർക്ക് അസൂയ തോന്നാൻ വേണ്ടി ഇത് പങ്കുവെക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധമുയർന്നിട്ടുണ്ട്. ഇന്ത്യൻ നിയമവ്യവസ്ഥയെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന രീതിയിലാണ് ഇരുവരുടെയും പെരുമാറ്റമെന്നാണ് സാമൂഹമാധ്യമത്തിലുയരുന്ന വിമർശനം. വിവാദമായതിന് പിന്നാലെ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്.

2010-ല്‍ ഐപിഎല്ലുമായി ബന്ധപ്പെട്ട സാമ്ബത്തിക ക്രമക്കേടുകളെ തുടർന്നാണ് ലളിത് മോദി ഇന്ത്യ വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളില്‍ ഇഡി ഇയാള്‍ക്കെതിരെ അന്വേഷണം നടത്തിവരികയാണ്. കിങ് ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യ 2016-ലാണ് രാജ്യം വിട്ടത്. കേന്ദ്ര സർക്കാർ ഇദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായ സാമ്ബത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....