ലണ്ടനിൽ ലാൻഡ് റോവർ മരത്തിൽ കെട്ടിയിട്ടു

മോഷണം തടയാൻ എന്തും ചെയ്യും എന്ന ഘട്ടം വരെയെത്തി ലണ്ടനിലെ കാറുടമകൾ. ഇൻ്റർനെറ്റിൽ 95 ലക്ഷം വിലയുള്ള ലാൻഡ് റോവർ കാർ റോഡ് സൈഡിലെ മരത്തിൽ കെട്ടിയിട്ടിരിക്കുന്ന ചിത്രം വൈറലായിട്ടുണ്ട്.

പശുവിനെയും പോത്തിനെയും കെട്ടിയിടുന്ന പോലെ കാറിനെയും കെട്ടിയിട്ടു തുടങ്ങി. ഡെയ് ലി സ്റ്റാർ പത്രത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് സ്വന്തം കാർ മോഷണം പോകാതിരിക്കാൻ പല തരത്തിലുള്ള സുരക്ഷാമാഗ്ഗങ്ങളും ഉടമകൾ ചെയ്യുന്നു.

ലാൻഡ് റോവർ കാറുകളാണ് ഈയിടെ കൂടുതലായി മോഷ്ടിക്കപ്പെടുന്നത്. 2023-ൽ Loxus RX കാർ മോഷണം പോയി. കാറുകളുടെ സെക്യൂരിറ്റി സിസ്റ്റം കൂടുതൽ സുരക്ഷിതമാക്കാൻ കാർ നിർമ്മാണ കമ്പനികൾക്ക് സമ്മർദ്ദമുണ്ട്. കീയില്ലാതെ തുറക്കുന്ന കാറുകളായതു കൊണ്ടാണ് മോഷ്ടാക്കൾക്ക് സംഗതി എളുപ്പമാകുന്നതെന്നും ഉടമകൾക്ക് അഭിപ്രായമുണ്ട്. Range Rover Sport, Range Rover Evoque, Land Rover Discovery Spot എന്നീ കാറുകൾ കഴിഞ്ഞ വർഷം മോഷണം പോയിരുന്നു. അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കുമെന്ന് പോലീസ് ഉറപ്പു നൽകുന്നു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...