നേമത്ത് ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നതായി എൽഡിഎഫ് ആരോപണം

നേമം നിയോജക മണ്ഡലത്തിൽ ബിജെപി വ്യാപകമായി പണവും മദ്യവും ഒഴുക്കുന്നതായി എൽഡിഎഫ് ആരോപണം.ബിജെപിയുടെ ബൂത്ത് ഓഫീസിൽ നിന്നും മദ്യം പിടിച്ചെടുത്തിട്ടും തെരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടില്ലെന്ന് എൽഡിഎഫ് ഇലക്ഷൻ ഏജന്റ് അഡ്വ ജയിൽ കുമാർ ആരോപിച്ചു. 336 ലിറ്റർ മദ്യം പിടിച്ചെടുത്തിട്ട് ആറ് ലിറ്റർ മാത്രമാണ് കണക്കിൽ രേഖപ്പെടുത്തിയത്. പോലീസും എക്സൈസും ഇടപെട്ടില്ലെങ്കിൽ തങ്ങളുടെ പ്രവർത്തകർ ഇടപെടുമെന്നാണ് എൽഡിഎഫിന്റെ മുന്നറിയിപ്പ്. നേമത്ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ബിജെപിയുടെ നേതൃത്തിൽ വ്യാപകമായ മദ്യവും പണവും ഒഴുക്കുന്നു.

ആറ്റുകാൽ മേടമുക്കിലെ ബിജെപി ഓഫീസിൽ നിന്നും 336 ലിറ്റർ മദ്യമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. എന്നാൽ കേസെടുത്തപ്പോൾ അത് ആറു ലിറ്ററായി. പോലീസും എക്സൈസും ശരിയായ രീതിയിലുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ എൽഡിഎഫ് പ്രവർത്തകർ നീതിപൂർവമായ തെരഞ്ഞെടുപ്പ് നടത്താനുള്ള ഇടപെടൽ നടത്താൻ നിർബന്ധിതരാകുമെന്ന് ജയിൽ കുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷൻ നീതിപൂർവമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...