തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് ചരിത്ര വിജയം നേടും; മുഖ്യമന്ത്രി

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് ഉള്ളതെന്നും ചരിത്ര വിജയം നേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫിന് വലിയ പിന്തുണ ലഭിക്കുന്നുവെന്നാണ് ഇതുവരെയുള്ള ചിത്രത്തിൽനിന്ന് വ്യക്തമാകുന്നത്. ശബരിമല വിഷയമൊന്നും ഒരുതരത്തിലും തിരഞ്ഞെടുപ്പിൽ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ജമാഅത്തെ ഇസ്ലാമി മുസ്ലിം ബഹുജനങ്ങൾ തള്ളിയ ഒരു സംഘടനയാണ്. അവരെയാണ് യുഡിഎഫ് കൂട്ടുപിടിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതിയിൽ സംശയം പ്രകടിപ്പിച്ച കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ മുഖ്യമന്ത്രി രൂക്ഷ വിമർശനം നടത്തി.കോൺഗ്രസിൽ സ്ത്രീലമ്പടൻമാർ എന്താണ് കാണിച്ചുകൂട്ടുന്നത്. വന്ന തെളിവുകളും ഇരയായ ആളുകൾ പ്രകടിപ്പിച്ച ആശങ്കകളും പരിശോധിച്ചാൽ. ഗൗരവമായി കാണേണ്ടതാണ്. നിങ്ങളെ കൊന്നു തള്ളുമെന്നാണ് ഓരോരുത്തരേയും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരമൊരു അവസ്ഥ എങ്ങനെ ഒരു രാഷ്ട്രീയപാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പ്രവർത്തകരുടെ ഭാഗത്ത്നിന്ന് വരുന്നുവെന്ന് ആലോചിക്കണം.നിരവധി കാര്യങ്ങളാണ് ഉയർന്നുവന്നിരിക്കുന്നത്. വന്നതിനേക്കാൾ അപ്പുറത്തുള്ള കാര്യങ്ങളും വന്നേക്കാമെന്നാണ് നാം കാണേണ്ടതാണ്. ലൈംഗിക വൈകൃത കുറ്റവാളികളെ നാടിന് മുന്നിൽ വന്ന് നിന്ന് വെൽ ഡ്രാഫ്റ്റഡ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ല’ മുഖ്യമന്ത്രി പറഞ്ഞു. രാഹുലിനെതിരായ രണ്ടാം പരാതി വെൽ ഡ്രാഫ്റ്റഡ് പരാതി ആയിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞിരുന്നു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...