ഹരിപ്പാട് വീയപുരം പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ പി ഓമനയെ തിരഞ്ഞെടുത്തു

ഹരിപ്പാട് വീയപുരം പഞ്ചായത്ത് പ്രസിഡന്റായി എൽ ഡി എഫിലെ പി ഓമനയെ തിരഞ്ഞെടുത്തു. ക്വാറം തികയാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. ആകെയുള്ള 14 സീറ്റിൽ യു ഡി എഫ് 6,എൽ ഡി എഫ് 5,ബി ജെ പി 3 എന്നിങ്ങനെയാണ് കക്ഷിനില. പട്ടികജാതി സ്ത്രീ സംവരണമായിരുന്നു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. എന്നാൽ യു ഡി എഫിൽ നിന്ന്‌ ഈ സ്ഥാനത്തേക്ക് ആരും വിജയിച്ചിരുന്നില്ല. കഴിഞ്ഞദിവസം നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് യു ഡി എഫ്,ബി ജെ പി അംഗങ്ങൾ വിട്ടുനിൽക്കുകയായിരുന്നു. ഇന്ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്നും യു ഡി എഫ്,ബി ജെ പി അംഗങ്ങൾ വിട്ടുനിന്നു.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....