കേരള നോളജ് ഇക്കോണമി മിഷന്റെ നേതൃത്വത്തിൽ 21000തൊഴിലവസരങ്ങൾ

  • പ്രധാന ഇന്ത്യൻ നഗരങ്ങൾക്കു പുറമെ  ഓസ്‌ട്രേലിയയിലും ജപ്പാനിലും ജോലി ചെയ്യാനവസരം
  • നോളെജ് ഇക്കോണമി മിഷന്റെ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷിക്കാം
    കേരള നോളെജ് ഇക്കോണമി മിഷന്റെ വിവിധ പദ്ധതികളുടെ ഭാഗമായി 21000 പുതിയ തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.  വിദേശത്തും കേരളത്തിനകത്തും പുറത്തുമായാണ് ഒഴിവുകളുള്ളത്. ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ്, ജപ്പാനിൽ കെയർ ടെയ്ക്കർ എന്നീ തസ്തികളിലേക്ക് 2000 ഒഴിവുകളാണുള്ളത്.

മാനേജർ,  ക്രിയേറ്റീവ് സൂപ്പർവൈസർ -ഡിജിറ്റൽ, സൈക്കോളജിസ്റ്റ്, എച്ച് ആർ മാനേജർ,  ഫിസിയോ തെറാപ്പിസ്റ്റ്, പ്രൊഡക്ഷൻ ട്രെയിനി, കസ്റ്റമർ കെയർ എക്‌സിക്യുട്ടീവ് , ടെക്‌നിക്കൽ ഓപ്പറേറ്റർ , അക്കൗണ്ടന്റ്, ഫിനാൻഷ്യൽ അഡൈ്വസർ തുടങ്ങി 150 ഓളം തസ്തികകളിലേക്കാണ് ഒഴിവുകൾ.

കേരളത്തിലും ഇന്ത്യയിലെ മറ്റു പ്രമുഖ നഗരങ്ങളിലുമാണ് ജോലി ലഭിക്കുക. ആസ്‌ട്രേലിയയിലെ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ തസ്തികയിലേക്ക് ഐ ടി ഐ ആണ് യോഗ്യത. 175,000- 250,000 മാസശമ്പളം.

കെയർ അസിസ്റ്റന്റിന് (ഓസ്‌ട്രേലിയ) പത്താം ക്ലാസ് യോഗ്യത. 250,000- 350,000 ആണ് മാസശമ്പളം. ജപ്പാനിൽ കെയർ ടേക്കർക്ക് ഡിപ്ലോമയാണ് യോഗ്യത.

1,00,000- 175,000 ശമ്പളം ലഭിക്കും.  അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 30.  കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ  ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ജോലിയിലേക്ക് അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക് 0471 2737881, 0471 2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. അല്ലെങ്കിൽ https://knowledgemission.kerala.gov.in/  എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....