നിയമ സേവന അതോറിറ്റി മെഗാ ലോക്അദാലത്ത് ഒക്ടോബര്‍ രണ്ടിന്

കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നിര്‍ദ്ദേശാനുസരണം ജില്ലാ നിയമ സേവന അതോറിറ്റി ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ചു ഒക്ടോബര്‍ രണ്ടിന് മെഗാ ലോക് അദാലത്ത് നടത്തുന്നു. നിലവില്‍ കോടതികളുടെ പരിഗണയിലിരിക്കുന്നതും ഒത്തുതീര്‍പ്പാക്കാവുന്നതുമായ കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, വിവാഹ സംബന്ധമായ കേസുകള്‍, ബാങ്കുകള്‍ സമര്‍പ്പിച്ച വായ്പ കുടിശ്ശിക സംബന്ധിച്ച കേസുകള്‍, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, ബി എസ് എന്‍ എല്‍, സ്വകാര്യ മൊബൈല്‍ കമ്പനികള്‍, തൊഴില്‍ വകുപ്പ് എന്നിവര്‍ സമര്‍പ്പിച്ച കേസുകള്‍, രജിസ്‌ട്രേഷന്‍ വകുപ്പ് സമര്‍പ്പിച്ച അണ്ടര്‍ വാല്യൂവേഷന്‍ സംബന്ധിച്ച കേസുകള്‍, ഏതെങ്കിലും കോടതിയുടെ പരിധിയില്‍ വരാവുന്നതും നിയമപ്രകാരം ഒത്തുതീര്‍പ്പാക്കാവുന്നതുമായ തര്‍ക്കങ്ങള്‍ എന്നിവയും ലോക്അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ ജില്ലാ നിയമ സേവന അതോറിറ്റിയിലും താലൂക്ക് നിയമ സേവന കമ്മിറ്റിയിലും നേരിട്ടോ തപാല്‍ മുഖേനയോ സ്വീകരിക്കും. എല്ലാ കക്ഷികളും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സീനിയര്‍ സിവില്‍ ജഡ്ജുമായ പ്രമോദ് മുരളി, പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജും ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍മാനുമായ കെ കെ ബാലകൃഷ്ണന്‍ എന്നിവര്‍ അറിയിച്ചു.

Leave a Reply

spot_img

Related articles

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...