ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ആദ്യം റാഗിംഗും അക്രമപ്രവര്‍ത്തനങ്ങളും അവസാനിപ്പിക്കട്ടെ എന്നും എന്നിട്ടാകട്ടെ സ്റ്റാര്‍ട്ടപ്പിലേക്ക് പോകുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എതിരായ നിലപാടാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും സ്വീകരിക്കുന്നത്. റാഗിങ് പ്രതികളെ സംരക്ഷിക്കുകയാണ്. ഇന്നലെ സിദ്ധാര്‍ത്ഥിന്റെ ഒന്നാം ചരമദിനമായിരുന്നു. സിദ്ധാര്‍ത്ഥിനെ കൊന്നവരെ മുഴുവന്‍ സംരക്ഷിക്കുകയാണ്. ഭീകരെ സംഘടനകളെ പോലെയാണ് ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും പ്രവര്‍ത്തിക്കുന്നത്. ആദ്യം അവര് ചെയ്യേണ്ടത് കേരളത്തിലെ ക്യാംപസുകളിലെ റാഗിങ് അവസാനിപ്പിക്കുകയാണ്. റാഗ് ചെയ്യുന്ന എസ്എഫ്‌ഐക്കാരെ സംരക്ഷിക്കുന്നത് അവസാനിപ്പിക്കണം. എന്നിട്ടാകാം സ്റ്റാര്‍ട്ടപ്പും കാര്യങ്ങളും നടത്തുന്നത് – അദ്ദേഹം വ്യക്തമാക്കി.