ആറ്റുകാല്‍ പൊങ്കാലയ്ക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണം: റെയില്‍വേമന്ത്രിക്ക് നിവേദനം നല്‍കി കെ.സുരേന്ദ്രന്‍

ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ച് മലബാറില്‍ നിന്നും തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് റെയില്‍വെ സഹമന്ത്രി വി.സോമണ്ണയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദന്‍. ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസമായ മാര്‍ച്ച് 12ന് കണ്ണൂര്‍ – തിരുവനന്തപുരം (12081) മംഗലാപുരം- തിരുവനന്തപുരം വന്ദേഭാരത് (20631) തുടങ്ങിയ ട്രെയിനുകള്‍ മെയിന്റനന്‍സ് വര്‍ക്ക് കാരണം സര്‍വീസ് നടത്തില്ലെന്ന് അറിയിച്ചിരുന്നു. ഭക്തരുടെ ബുദ്ധിമുട്ട് പരിഗണിച്ച് അന്നേ ദിവസം ട്രെയിന്‍ സര്‍വീസ് നടത്തണമെന്ന് അദ്ദേഹം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.സ്ത്രീകളുടെ ശബരിമലയായ ആറ്റുകാലിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭക്തര്‍ ഒഴുകിയെത്തും. ഇതിനാല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ അത്യാവശ്യമാണ്. സംസ്ഥാനത്തെ യാത്രാദുരിതം പരിഗണിച്ച് കൂടുതല്‍ ട്രെയിനുകള്‍ സംസ്ഥാനത്തിന് അനുവദിക്കണം. നിലവിലുള്ള ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്നും മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....