ലൈഫ് മിഷൻ വീടുകളുടെ താക്കോൽ ദാനം നടത്തി

എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഗുണഭോക്തൃ സംഗമവും പൂർത്തീകരിച്ച വീടുകളുടെ താക്കോൽ ദാനവും രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എരമം -കുറ്റൂർ ഗ്രാമപഞ്ചായത്തിൽ കരാറിലേർപ്പെട്ട 273 ഭവനരഹിതരിൽ 243 പേരുടെ ഭവനങ്ങളാണ് മിഷൻ പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയത്. ശേഷിക്കുന്ന ഭവനങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. പഞ്ചായത്തിലെ ഭൂമിയുള്ള അർഹരായ ഭൂരഹിതരിൽ മുഴുവൻ പേരെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂരഹിതരായ 39 ഗുണഭോക്താക്കളിൽ കരാറിലേർപ്പെട്ട ഒൻപത് പേർക്ക് ഭൂമി ലഭ്യമാക്കുകയും നാലു പേർ നിലവിൽ ഭവന നിർമാണം പൂർത്തീകരിക്കുകയും ചെയ്തു. ശേഷിക്കുന്നവർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്. പദ്ധതിക്കായി ഇതുവരെ 11,04,90,552 രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ ടി.ഐ മധുസൂദനൻ എം എൽ എ അധ്യക്ഷനായി. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി വത്സല മുഖ്യാതിഥിയായി. എരമം- കുറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഷൈനി ബിജേഷ്, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.ആർ ചന്ദ്രകാന്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി.കെ രാജൻ, കെ സരിത, കരുണാകരൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി രമേശൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം.പി ദാമോദരൻ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി വിനോദ് കുമാർ, ഗ്രാമപഞ്ചായത്ത് വിഇഒ പി സനൂപ്, സെക്രട്ടറി ഇൻചാർജ് സി.എം.കെ അബ്ദുറഹിമാൻ, സി ഡി എസ് ചെയർപേഴ്‌സൺ ആലീസ് ജോയി, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി

എസ്‌എഫ്‌ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറണ്ട് റദ്ദാക്കി.ഡല്‍ഹി പാട്യാല ഹൗസ് കോടതിയുടേതാണ് നടപടി.അഞ്ച് വര്ഷം മുമ്പുള്ള കേസിലെ അറസ്റ്റ് വാറണ്ട് കോടതി ബുധനാഴ്ച...

ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ്

സംസ്ഥാനത്തെ ബോർഡ്-കോർപറേഷൻ പദവികളുടെ വിഭജനത്തിനായി ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ചകള്‍ നടത്താൻ യുഡിഎഫ് യോഗത്തില്‍ തീരുമാനം.ഓരോ പാർട്ടികള്‍ക്കുമുള്ള ബോർഡ്-കോർപറേഷൻ സ്ഥാനങ്ങളില്‍ ചർച്ചകളിലൂടെ വേഗത്തില്‍ ധാരണയിലെത്തും. പുതിയ...

പുനര്‍ജനി പദ്ധതി: വിഡി സതീശന് ക്ലീൻ ചിറ്റ്; തെളിവില്ലെന്ന് വിജിലൻസ്

പുനർജനി പദ്ധതിയിൽ മുഖ്യമന്ത്രി വിഡി സതീശന് ക്ലീൻ ചിറ്റ്.വിഡി സതീശനെതിരായ അന്വേഷണം അവസാനിപ്പിച്ചതായും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും ആഭ്യന്തര മന്ത്രി...