തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് പുറത്ത് ചാടി

തിരുവനന്തപുരം മൃഗശാലയിൽ സിംഹവാലൻ കുരങ്ങ് കൂടിന് പുറത്ത് ചാടി.കോമ്പൗണ്ടിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ കയറുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.ടിക്കറ്റ് കൗണ്ടർ താത്കാലികമായി അടച്ചു. 37 വയസ് പ്രായമുള്ള പെൺ കുരങ്ങാണ് ചാടിയത്. കുരങ്ങ് മരത്തിൽ തന്നെയുണ്ടെന്ന് മൃഗശാല അധികൃതർ അറിയിച്ചു. ടിക്കറ്റ് കൗണ്ടർ കഴിഞ്ഞ് പ്രവേശന സ്ഥലത്താണ് സിംഹവാലൻ കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്. ആറ് സിംഹവാലൻ കുരങ്ങുകളാണ് മൃഗശാലയിൽ ആകെയുള്ളത്. മൂന്ന് ആൺകുരങ്ങും മൂന്ന് പെൺ കുരങ്ങും ആണ് ഉള്ളത്. കൂട്ടിലേക്ക് കയറിയില്ലെങ്കിൽ ഇണയെ ഉപയോഗിച്ച് ആകർഷിച്ച് വിളിക്കാമെന്നാണ് അധികൃതർ അറിയിക്കുന്നത്. മുൻപ് ഹനുമാൻ കുരങ്ങ് ചാടിയിരുന്നു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...