സാഹിത്യലോകം
നിങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ
കഥ, കവിത, ലേഖനം, പഠനം, അഭിപ്രായങ്ങൾ, നിരൂപണം.... അങ്ങനെ ഏതുമാകട്ടെ. നിങ്ങളുടെ രചനകൾ വരരുചിയിലൂടെ പ്രസിദ്ധീകരിക്കാം.
vararuchi68@gmail.com
എന്ന ഈമെയിലിലേക്ക് നിങ്ങളുടെ രചനകൾ അയച്ചുതരിക.
രചനകൾ
സ്ഥാനങ്ങളൊഴിഞ്ഞ് സച്ചിദാനന്ദൻ
കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.
പ്രശസ്ത എഴുത്തുകാരൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
പ്രശസ്ത എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി ജേതാവുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു. 102 വയസായിരുന്നു.ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്.1951ല്‍ ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി ഡല്‍ഹിയിലെത്തി. തുടര്‍ന്ന് ഡല്‍ഹി ഓംചേരിയുടെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.കേരള സാഹിത്യ പുരസ്കാരം, കേരളശ്രീ എന്നീ ബഹുമതികള്‍ നല്കി...
പൊതുജീവിതം അവസാനിപ്പിക്കുന്നതായി കവി സച്ചിദാനന്ദന്
യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുന്നതായി കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ സച്ചിദാനന്ദന്.ഫേസ്ബുക് കുറിപ്പിലൂടെയാണ് താന്‍ പൊതുജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചിരിക്കുന്നത്. കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളിൽ മാത്രമേ പങ്കെടുക്കുയുള്ളുവെന്നാണ് കുറിപ്പിൽ.ഏഴുവര്‍ഷം മുമ്പ് ഒരു താല്‍ക്കാലിക മറവിരോഗത്തിന് വിധേയനായിരുന്നുവെന്നും അന്നുമുതല്‍ മരുന്നു കഴിക്കുകയാണെന്നും കുറിപ്പിലുണ്ട്. അഞ്ചുദിവസമായി ആശുപത്രിയില്‍...
2024-ലെ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന്
രചനാശൈലിയിലും ഇതിവൃത്തസ്വീകരണത്തിലും നിരന്തരമായ ജാഗ്രത പുലർത്തുകയും ജീവിതയാ ഥാർഥ്യങ്ങളെ സർഗ്ഗാത്മകതയുടെ രസതന്ത്രപ്രവർത്തനത്തിലൂടെ മികച്ച സാഹിത്യസൃഷ്ടികളാക്കി മാറ്റുകയും ചെയ്ത എൻ.എസ്. മാധവന് സംസ്ഥാന സർക്കാരിൻ്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം. സെക്രട്ടറിയേറ്റ് പി.ആർ. ചേംബറിൽ നടന്ന പത്രസമ്മേളനത്തിൽ സാംസ്കാരി കകാര്യവകുപ്പുമന്ത്രി സജി ചെറിയാൻ പുരസ്കാരപ്രഖ്യാപനം നടത്തി. കേരള സാഹിത്യ...
ബാലസാഹിത്യ പുരസ്കാരത്തിന് കൃതികൾ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി
സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് 'ബാലസാഹിത്യ പുരസ്കാരം 2024' നുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്കാരങ്ങൾനൽകിവരുന്നത്. കഥ/നോവൽ, നാടകം(എബ്രഹാം ജോസഫ് പുരസ്കാരം), കവിത, ശാസ്ത്രം (പി ടി ഭാസ്കരപ്പണിക്കർ പുരസ്കാരം), വൈജ്ഞാനികം (ശാസ്ത്രമൊഴികെ), ജീവചരിത്രം / ആത്മകഥ, വിവർത്തനം/പുനരാഖ്യാനം, ചിത്രീകരണം, ചിത്രപുസ്തകം, പുസ്തക ഡിസൈൻ എന്നീ 10 വിഭാഗങ്ങളിലെ മികച്ച ഗ്രന്ഥങ്ങൾക്കാണ്...
കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും സ്പീക്കർ എ. എൻ. ഷംസീർ...
2025 ജനുവരി 07 മുതൽ 13 വരെ നിയമസഭാ സമുച്ചയത്തിൽ സംഘടിപ്പിക്കുന്നകേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിന്റെ ലോഗോ പ്രകാശനവും വെബ്സൈറ്റ് ഉദ്ഘാടനവും സ്പീക്കർ എ. എൻ. ഷംസീർ നിർവഹിച്ചു. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ...