ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് നല്‍കുന്ന 2026-ലെ സംസ്ഥാന-ജില്ലാതല അവാർഡുകള്‍ മുഖ്യമന്ത്രി വി.ഡി.സതീശൻ വിതരണം ചെയ്യും. ഇന്നു രാവിലെ 10ന് നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിലാണ് ചടങ്ങ്.സംസ്ഥാനത്തെ 2,284 സർക്കാർ, എയ്ഡഡ് ഹൈസ്കൂളുകളില്‍ നടപ്പാക്കുന്ന ‘ലിറ്റില്‍ കൈറ്റ്സ്’ ഐടി ക്ലബുകള്‍ കുട്ടികളുടെ രാജ്യത്തെ ഏറ്റവും വലിയ ഐടി ശൃംഖലയാണ്. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോള്‍ ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തും.
ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി) തുടങ്ങിയ മേഖലകളിലെ പരിശീലനങ്ങള്‍, സാമൂഹിക ഇടപെടലുകള്‍, സ്കൂള്‍ വിക്കി, ഡിജിറ്റല്‍ മാഗസിൻ, ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം എന്നിവയിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അവാർഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന സ്കൂളുകള്‍ക്ക് യഥാക്രമം 2.5 ലക്ഷം രൂപ, 2 ലക്ഷം രൂപ, 1.5 ലക്ഷം രൂപ വീതം ലഭിക്കും.ജില്ലാതലത്തില്‍ ഒന്നാം സ്ഥാനത്തിന് 40,000 രൂപയും രണ്ടാം സ്ഥാനത്തിന് 30,000 രൂപയും ട്രോഫിയും സർട്ടിഫിക്കറ്റും നല്‍കും.ചടങ്ങ് കൈറ്റ് വിക്ടേഴ്സ് ചാനലിലും കൈറ്റിന്റെ വെബ് പ്ലാറ്റ്ഫോമുകളിലും തത്സമയം സംപ്രേഷണം ചെയ്യും.

Leave a Reply

spot_img

Related articles

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു.ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്.മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം നാളെ (ബുധൻ)...

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസമയം വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ...

തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലില്‍ വച്ച്‌...

തോമസ് റ്റി ജോൺ അന്തരിച്ചു

കോട്ടയം ദേവലോകം തിരുവാതുക്കൽ തോമസ് റ്റി ജോൺ (88) അന്തരിച്ചു.സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് പ്രാഫഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറാണ്.കേരളത്തിെന്റെയും, ലക്ഷദീപിന്റെയും കേന്ദ്ര ഇന്റലിജൻസ് ഓഫീസർ...