തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും

കാപ്പ ചുമത്തി ജയിലില്‍ അടയ്ക്കപ്പെട്ട തിരുവനന്തപുരം നഗരസഭ കൗണ്‍സിലർ ആർ. സുഗതന്‍റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും.ഹൈക്കോടതി ഉത്തരവ് പ്രകാരം തൃശൂർ വിയ്യൂർ ജയിലില്‍ വച്ച്‌ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ.സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു നഗരസഭ കൗണ്‍സിലർ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. തിരുവനന്തപുരം മേയർ വി വി രാജേഷ് ചടങ്ങില്‍ പങ്കെടുക്കും. ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്തത് കോടതി റദ്ദാക്കിയതോടെയാണ് സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. ഇതിനിടെ വിവിധ കേസുകളില്‍ കാപ്പ കുറ്റം ചുമത്തപ്പെട്ടു ജയിലിലായി. സത്യപ്രതിജ്ഞക്കായി ജാമ്യം അനുവദിക്കണമെന്ന ഹരജി പരിഗണിച്ച കോടതി ജയിലില്‍ തന്നെ സത്യപ്രതിജ്ഞ നടത്താൻ നിർദേശിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ അന്തരിച്ചു

വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു.ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്.മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം.സംസ്‌കാരം നാളെ (ബുധൻ)...

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂരിൽ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി .കോട്ടമുകള്‍ ഷിനാസ് മൻസിലില്‍ ഷെഹനയെയാണ് (31) മരിച്ച നിലയില്‍ കണ്ടെത്തിയത്.സംഭവസമയം വീട്ടിലുണ്ടായിരുന്ന ഏഴംകുളം സ്വദേശിയായ യുവാവിനെ...

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും

ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകള്‍ക്ക് നല്‍കുന്ന 2026-ലെ സംസ്ഥാന-ജില്ലാതല...

തോമസ് റ്റി ജോൺ അന്തരിച്ചു

കോട്ടയം ദേവലോകം തിരുവാതുക്കൽ തോമസ് റ്റി ജോൺ (88) അന്തരിച്ചു.സെന്റ് ഗിറ്റ്സ് ഗ്രൂപ്പ് ഓഫ് പ്രാഫഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടറാണ്.കേരളത്തിെന്റെയും, ലക്ഷദീപിന്റെയും കേന്ദ്ര ഇന്റലിജൻസ് ഓഫീസർ...