തദ്ദേശ തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പ് സഹായി പുറത്തിറക്കി

2025 തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസർകോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം, ലീപ്പ് കേരള എന്നിവ പുറത്തിറക്കിയ തിരഞ്ഞെടുപ്പ് സഹായി ഇലക്ഷന്‍ ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖർ പ്രകാശനം ചെയ്തു. ജില്ലാ കലക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയില്‍ . എഡിഎം പി അഖിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആർ ഷൈനി, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ എ എൻ ഗോപകുമാർ, , ജില്ലാ ലോ ഓഫീസര്‍ എസ് എൻ ശശികുമാർ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനൻ , തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ കെ വി ഹരിദാസ് , പിആർഡി അസിസ്റ്റൻറ് എഡിറ്റർ എ പി ദിൽന എന്നിവര്‍ പങ്കെടുത്തു.

തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റച്ചട്ടം, തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍, ഫോണ്‍ നമ്പറുകള്‍, വോട്ടര്‍ പട്ടിക സംബന്ധിച്ച വിശദാംശങ്ങള്‍, ഹരിത പെരുമാറ്റച്ചട്ടം, എ ഐ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കുള്ള നിരീക്ഷണം, ജില്ലാതല മോണിറ്ററിംഗ് സമിതി, ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി, ആന്റി ഡീഫെയ്സ്മെന്റ് സ്‌ക്വാഡ്, വോട്ടെണ്ണല്‍, വിതരണ, സ്വീകരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങളും വിശദാംശങ്ങളും ഇലക്ഷന്‍ ഗൈഡില്‍ ലഭിക്കും.

Leave a Reply

spot_img

Related articles

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...

പ്ലസ് വണ്‍ പ്രവേശനം; അലോട്ട്മെന്റ് പടികള്‍ക്ക് ഇന്ന് തുടക്കം

ഒന്നാംവർഷ ഹയർ സെക്കൻഡറി വൊക്കേഷണല്‍ ഹയർ സെക്കൻഡറി പ്രവേശനത്തിൻ്റെ ഭാഗമായുള്ള അലോട്ട്ന്റ്മെന്റ് നടപടികള്‍ക്ക് ഇന്ന് തുടക്കം.ട്രയല്‍ അലോട്ട്മെൻറ് ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ ഔദ്യോഗിക...

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലർട്ടുകള്‍. കോഴിക്കോട്, കണ്ണൂർ, കാസർ‌കോട് ജില്ലകളിലാണ് ഓറഞ്ച്...