തദ്ദേശ തിരഞ്ഞെടുപ്പ് : കഴിഞ്ഞ തവണത്തേക്കാൾ 75000 ത്തോളം കൂടുതൽ വോട്ട്

തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം കുറഞ്ഞെങ്കിലും വോട്ട് ചെയ്തവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. രണ്ടാം ഘട്ടം കൂടി കഴിഞ്ഞതോടെ ആകെ പോളിങ് 73.69% .കഴിഞ്ഞ തവണത്തെക്കാൾ (2.10 കോടി) മുക്കാൽ ലക്ഷം പേർ ഇത്തവണ കൂടുതൽ വോട്ട് ചെയ്തു.ഇന്ന് അന്തിമ കണക്കും പിന്നീട് തപാൽ ബാലറ്റും കൂടി ചേർക്കുമ്പോൾ കുറച്ചുകൂടി വർധനയുമുണ്ടാകും.കോവിഡ് കാലത്തു 2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 75.95% ആയിരുന്നു പോളിങ് എങ്കിലും വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായി. ഇന്നലെ വോട്ടെടുപ്പു നടന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ കോട് ജില്ലകളിലെ പോളിങ് 76.08% ആണ്.ആദ്യ ഘട്ടത്തിലെ 7 ജില്ലകളിൽ 70.91% ആയിരുന്നു പോ ളിങ്.14 ജില്ലകളിൽ ഏറ്റവും ഉയർന്ന പോളിങ് വയനാട്ടി ലാണ് (78.32%).കുറവ് പത്തനംതിട്ടയിലും (66.78%)എല്ലാ ജില്ലയിലും പോളിങ് ശതമാനം കഴിഞ്ഞ തവണത്തെക്കാൾ കുറഞ്ഞു.നാളെ രാവിലെ 8 മുതലാണു വോട്ടെണ്ണൽ.പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21നു നടക്കും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....