രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന വിധി നാളെ എത്തും.
നാളെ രാവിലെ എട്ട് മുതൽ വോട്ടെണ്ണി തുടങ്ങും.
ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യ സഖ്യവും എൻഡിഎയും.
ആദ്യം പോസ്റ്റല്‍ ബാലറ്റും, പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകളും എണ്ണും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് ഉച്ചക്ക് പന്ത്രണ്ടരക്ക് വോട്ടെണ്ണല്‍ ദിനത്തിലെ ക്രമീകരണങ്ങള്‍ വിശദമാക്കാന്‍ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
വോട്ടുകൾ എണ്ണി തുടങ്ങിയാൽ, ആദ്യ മണിക്കൂറുകളില്‍ തന്നെ ട്രെന്‍ഡ് വ്യക്തമാകും.
രാജ്യം ആര് ഭരിക്കുമെന്ന് നാളെയറിയാം.
അത് അറിയാനുള്ള കാത്തിരിപ്പിലാണ് ഇനി ജനങ്ങൾ.