ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു

ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതായി പരാതി.തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിയെടുത്തത്. പേരാവൂർ സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന സാദിഖ് അക്കരമ്മലാണ് പേരാവൂർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രിയാണ് സംഭവം.

‘‘ഡിസംബർ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. കുറച്ചു ദിവസം നാട്ടിൽ ഇല്ലാതിരുന്നതിനാൽ ടിക്കറ്റ് ബാങ്കിൽ കൊടുക്കാൻ സാധിച്ചില്ല. പിന്നീട് ഏതാനും ദിവസം മുൻപ് നാട്ടിൽ എത്തുകയും കടയിൽ വച്ച് സംസാരിക്കുന്നതിനിടയിൽ സുഹൃത്തുക്കളെ ടിക്കറ്റ് കാണിക്കുകയും ചെയ്തു. ഈ സമയത്ത് കടയുടെ പരിസരത്ത് അത്ര പരിചയമില്ലാത്ത യുവാവുമുണ്ടായിരുന്നു. ഇയാളെ പിന്നീടും കടയുടെ പരിസരത്ത് കണ്ടിരുന്നു. ഇന്നലെ ടിക്കറ്റ് ബാങ്കിൽ കൊടുക്കണമെന്ന് കരുതി കൊണ്ടുവന്നതാണ്.

പള്ളിപ്പെരുന്നാളിന്റെ തിരക്കായതിനാൽ ബാങ്കിൽ പോകാനായില്ല.നേരത്തെ കടയുടെ സമീപത്ത് ഉണ്ടായിരുന്ന പരിചയമില്ലാത്ത യുവാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാത്രി 9 മണിയോടെ എത്തിയത്. ആൾട്ടോ കാറിൽ 5 യുവാക്കളാണ് എത്തിയത്. തുടർന്ന് തോക്കു ചൂണ്ടി ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. ജീവൻ അപകടത്തിലാണെന്ന് തോന്നിയതിനാൽ ഉടൻ തന്നെ ടിക്കറ്റ് എടുത്തു നൽകി. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട ഒരാളെ കസ്റ്റഡിയിൽ എടുത്തതായി പോലീസ് അറിയിച്ചു. എന്നാൽ ടിക്കറ്റ് കണ്ടെടുത്തതായി വിവരമില്ല.അതേ സമയം സാദിഖ് ടിക്കറ്റ് മറിച്ചുവിൽക്കാൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. ഇതിനിടയിലാണ് ടിക്കറ്റ് തട്ടിയെടുത്തതെന്നാണ് വിവരം.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...