ഉണ്ണികൃഷ്‌ണൻ നമ്പൂതിരി പുരസ്‌കാരം ശ്രീനിവാസന്

മലയാള സിനിമയിലെ മുത്തച്ഛനായി അറിയപ്പെട്ട ഉണ്ണികൃഷ്‌ണൻ നമ്പൂതിരിയുടെ സ്മരണാർത്ഥം കഴിഞ്ഞ നാലുവർഷമായി നൽകിവരുന്ന പരസ്‌കാരം ഇത്തവണ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ്റെ ഓർമ്മയ്ക്ക് അദ്ദേഹത്തിന് മരണാനന്തര ബഹുമതിയായി സമർപ്പിക്കും.നടന്മാരായ മധു , ഇന്നസെൻ്റ, ജഗതി ശ്രീകുമാർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ ഈ പുരസ്ക്‌കാരം നൽകിയിരുന്നത്.ജനുവരി 24ന് വൈകുന്നേരം എറണാകുളത്ത് ശ്രീനാവസൻ്റെ വസതിയിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്‌കാരം നൽകും. ആരോഗ്യ,വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ശ്രീനിവാസൻ്റെ കുടുംബത്തിന് അവാർഡ് കൈമാറും.വാർത്ത സമ്മേളനത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി, മന്ത്രി ടി.വി. രാജേഷ്, ടി.ഐ.മധുസൂദനൻ എം.എൽ.എ. പി. സന്തോഷ്, പി.വി. ഭവദാസൻ നമ്പൂതിരി എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...