പട്ടികവിഭാഗങ്ങൾക്ക് ലൈഫിൽനിന്ന് മാറ്റി സ്വന്തം ഭവന പദ്ധതിയും ഭൂമിയും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

പട്ടികജാതി – പട്ടികവർഗ്ഗ, പിന്നാക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ
നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ക്ഷേമം ഇനിമേൽ ഒരു വഴിപാട് പോലെയായിരിക്കില്ല. അവരുടെ യഥാർത്ഥ ആവശ്യങ്ങൾ കണ്ടറിഞ്ഞ് കൃത്യമായി നടപ്പിലാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.
ലൈഫ് പദ്ധതി വഴി പട്ടികവിഭാഗങ്ങൾക്ക് വീടുകൾ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഇവർക്കായി പ്രത്യേക ഭവന നിർമ്മാണ പദ്ധതിക്ക് സർക്കാർ രൂപം നൽകും. അർഹരായ എല്ലാ ഭവനരഹിതർക്കും തുക വർദ്ധിപ്പിച്ചു നൽകി വീട് ഉറപ്പാക്കും. കൂടാതെ, ഭൂരഹിതരായ മുഴുവൻ പട്ടികവിഭാഗക്കാർക്കും ഭൂമി ലഭ്യമാക്കുന്നതിനായി വരും നിയമസഭാ സമ്മേളനത്തിൽ ആവശ്യമായ നിയമനിർമ്മാണവും നടപടികളും കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

സംസ്ഥാന ബജറ്റിൽ തുക ചുരുക്കേണ്ടി വന്നപ്പോഴും പട്ടികവിഭാഗങ്ങളുടെ വികസന ഫണ്ടിൽ ഒരു രൂപ പോലും കുറവു വരുത്തിയില്ലെന്നും, 500 കോടി രൂപ അഡീഷണലായി അനുവദിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. വിദ്യാർത്ഥികളുടെ ഇ-ഗ്രാന്റും സ്കോളർഷിപ്പുകളും ഒരു കാരണവശാലും മുടങ്ങരുതെന്ന് ധനകാര്യ വകുപ്പിന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പ്രൊഫഷണൽ കോഴ്സുകളിലടക്കം കുട്ടികളുടെ പഠനം മുടങ്ങുന്ന സാഹചര്യം ഇനി ഉണ്ടാകില്ല. ഇതിനായി എത്ര കോടി രൂപ ആവശ്യമായി വന്നാലും ധനകാര്യ വകുപ്പ് മുൻകൂറായി അനുവദിക്കുമെന്നും വിദ്യാഭ്യാസം സർക്കാരിന്റെ പ്രധാന മുൻഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വയനാട് കേന്ദ്രമാക്കി പുതിയ ആശയങ്ങളോടെ ലോകത്തിലെ തന്നെ ആദ്യത്തെ ‘ട്രൈബൽ യൂണിവേഴ്സിറ്റി’ യാഥാർത്ഥ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. ഗോത്രവർഗ്ഗക്കാരുടെ തനതായ കലകളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ട്രൈബൽ ഫെസ്റ്റിവലുകൾ ഉൾപ്പെടെ സംഘടിപ്പിക്കും.മുൻതലമുറകൾ അനുഭവിച്ച പ്രയാസങ്ങൾ മറികടന്ന് പുതിയ തലമുറ പഠിച്ച് മിടുക്കരായി മുഖ്യധാരയിലേക്ക് ഉയർന്നുവരണമെന്നും, അവരെ കൈപിടിച്ചുയർത്താൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടികൾ ഈ മാസം ഒമ്പതാം തീയതി പൂർത്തിയാവുകയാണ്. പട്ടികജാതി പട്ടികവർഗ്ഗ വകുപ്പ് ഏറ്റെടുത്ത 100 ശതമാനം പരിപാടികളും നിശ്ചിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയാക്കാൻ സാധിച്ചതിൽ വകുപ്പ് മന്ത്രിയെയും ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

Leave a Reply

spot_img

Related articles

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി

പത്മജ വേണുഗോപാലിനോട് സമവായ നീക്കവുമായി ബിജെപി. കേന്ദ്ര നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് സംസ്ഥാന നേതാക്കളുടെ നീക്കം. എന്നാല്‍, പത്മജാ വേണുഗോപാല്‍ പോകട്ടെ എന്ന നിലപാടിലാണ് ഭൂരിപക്ഷം...

വാടകക്കെട്ടിടത്തിൽ 26 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി

കൊടുങ്ങല്ലൂർ ശ്രീനാരായണപുരം കടൻ ബസാറിലെ വാടകക്കെട്ടിടത്തിൽ നിന്ന് 26 കോടി രൂപയുടെ വ്യാജനോട്ടുകൾ കണ്ടെത്തി. 500 രൂപയുടെ വ്യാജനോട്ടുകളാണ് കാർഡ്ബോർഡ് പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിലയിൽ...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും

ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന് നാളെ കൊടിയേറും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കീഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ...

അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് നിർണായക വിധി

കേരള രാഷ്ട്രീയത്തിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ച അരിയിൽ ഷുക്കൂർ വധക്കേസിൽ ഇന്ന് വിധി പറയും. എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക....