2027ലെ ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഐ സി സി പ്രഖ്യാപിച്ചു

2027ലെ ഏകദിന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഐ സി സി പ്രഖ്യാപിച്ചു .14 ടീമുകള്‍ പോരാടുന്ന മത്സരത്തിന് 2027 ഒക്ടോബര്‍ ഏഴിന് തുടക്കമാകും.കഴിഞ്ഞ തവണ ലോകകപ്പ് ഫൈനലിസ്റ്റുകളായ ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലാണ് ആദ്യ അങ്കം.ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടിയ 12 ടീമുകളെ ആറ് വീതമുള്ള രണ്ട് ഗ്രൂപ്പുകളായാണ് തിരിച്ചിട്ടുള്ളത്. ഇന്ത്യ, ആസ്‌ത്രേലിയ, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, സിംബാബ്വെ എന്നിവരടങ്ങുന്നതാണ് ഗ്രൂപ്പ് എ.ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ശ്രീലങ്ക, ബംഗ്ലാദേശ് ടീമുകള്‍ ഗ്രൂപ്പ് ബിയിലും അണിനിരക്കുന്നു. ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നീ രാജ്യങ്ങളുടെ ആതിഥേയത്വത്തിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആകെ 12 വേദികളിലായി 57 മത്സരങ്ങളാണുള്ളത്.

Leave a Reply

spot_img

Related articles

ഏഷ്യൻ ഗെയിംസ് ആർച്ചറി റേഞ്ചില്‍ ഇന്ത്യയ്ക്ക് ഈ ടൂർണമെന്റിലെ ആദ്യ സ്വർണ്ണ നേട്ടം

ഏഷ്യൻ ഗെയിംസ് ആർച്ചറി റേഞ്ചില്‍ ഇന്ത്യയ്ക്ക് ഈ ടൂർണമെന്റിലെ ആദ്യ സ്വർണ്ണ നേട്ടം.വനിതകളുടെ കോമ്പൗണ്ട് ടീം ഇനത്തില്‍ ചൈനയെ 238-234 എന്ന സ്കോറിന് തകർത്തടിച്ചാണ്...

ഏഷ്യൻ ഗെയിംസ് മെഡൽ നില: ചൈന ഒന്നാം സ്ഥാനത്ത്, ഇന്ത്യ പത്താം സ്ഥാനത്ത്

ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 143 സ്വർണ്ണവും 62 വെള്ളിയും 49 വെങ്കലവുമടക്കം ആകെ 254 മെഡലുകളോടെ ചൈന ഒന്നാം സ്ഥാനത്ത് തുടരുന്നു. 45...

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...