അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മൂന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍.പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധ്യാപികമാരുടെ ചിത്രം മോര്‍ഫ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.തങ്ങളുടെ സ്‌കൂളിലെ അധ്യാപികമാരുടെ മോശമായ ഫോട്ടോ ടെലഗ്രാം ഗ്രൂപ്പുകളില്‍ കണ്ട വിദ്യാര്‍ഥികളാണ് സംഭവം സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. സംഭവം പരിശോധിച്ചപ്പോള്‍ ജൂണ്‍ മാസത്തില്‍ ചിത്രങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത് കണ്ടെത്തുകയായിരുന്നു.സ്‌കൂള്‍ അധികാരികളും അധ്യാപകരും പേരാമ്പ്ര പോലിസില്‍ പരാതിനല്‍കി. സംഭവത്തില്‍ കേസെടുത്ത പോലിസ് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴിയെടുത്തു. വിദ്യാര്‍ഥികളെ സ്‌കൂളില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Leave a Reply

spot_img

Related articles

മദ്യപിക്കാൻ പണം നൽകിയില്ല; അമ്മയെ മകൻ കൊലപ്പെടുത്തി

മദ്യപിക്കാൻ പണം നൽകാത്തതിനെത്തുടർന്ന് അമ്മയെ മകൻ കൊലപ്പെടുത്തി. സംസ്ഥാന അതിർത്തിയിലെ തിങ്കൾചന്തയ്ക്ക് സമീപം മേക്കാമണ്ഡപത്തിലാണ് ദാരുണ സംഭവം നടന്നത്. സുന്ദരദാസിന്റെ ഭാര്യ തങ്കലീല (67)...

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...