സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന് വില കുറച്ചു.
സിലിണ്ടറിന് 70.50 രൂപയാണ് കുറച്ചത്.
1685.50 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്.
നേരത്തെ 1756 രൂപയായിരുന്നു വില.
സിലിണ്ടറിന്‍റെ വില കുറച്ചതിന്റെ കാരണങ്ങൾ ഇതുവരെ വ്യക്തമല്ല.
അന്താരാഷ്‌ട്ര എണ്ണവിലയിലെ മാറ്റങ്ങൾ, നികുതി നയങ്ങളിലെ വ്യതിയാനങ്ങൾ, സപ്ലൈ – ഡിമാൻഡ് ഡൈനാമിക്‌സ് എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ഇത്തരം ക്രമീകരണങ്ങൾക്ക് കാരണമായേക്കാം എന്നാണ് കണക്കാക്കുന്നത്.
അതേസമയം, ഗാർഹികാവശ്യ സിലിണ്ടർ വിലയിൽ മാറ്റമില്ല.