എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം: സേവനത്തിൽ തൃപ്തരല്ലെങ്കിൽ ഇനി ഇഷ്ടമുള്ള കമ്പനി തെരഞ്ഞെടുക്കാം

എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ ഇഷ്ടമുള്ള പുതിയ കമ്പനി തെരഞ്ഞെടുക്കാൻ അവസരം. മൊബൈൽ നമ്പർ പോർട്ടുചെയ്യുന്നതിന് സമാനമായാണ് എൽപിജിക്ക് പോർട്ടബിലിറ്റി സംവിധാനം വരുന്നത്.ഇതിന്റെ ഭാഗമായി പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽനിന്നും അഭിപ്രായങ്ങൾ തേടി. അഭിപ്രായങ്ങൾ ഒക്ടോബർ പകുതിയോടെ സമർപ്പിക്കണം. ഇത് ലഭിക്കുന്ന പക്ഷം എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശവും രൂപവൽകരിക്കും.

2013ൽ 13 സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി യുപിഎ സര്‍ക്കാര്‍ 24 ജില്ലകളിലായി പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. എന്നാൽ ഉപഭോക്താക്കൾക്ക് ഇഷ്ടമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാനുള്ള സൗകര്യമായിരുന്നു ഇതുവഴി ലഭിച്ചിരുന്നത്. പിന്നീട് ഈ സംവിധാനം 2014 ല്‍ 480 ജില്ലകളിലേക്കും വ്യാപിപ്പിച്ചിരുന്നു. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഇനി എളുപ്പത്തില്‍ ഇഷ്ടമുള്ള കമ്പനിയിലേക്ക് കണക്ഷന്‍ മാറ്റാമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2025 സാമ്പത്തിക വർഷത്തിലെ കണക്ക് പ്രകാരം രാജ്യത്ത് ഏകദേശം 32 കോടിയിലധികം ഗ്യാസ് കണക്ഷനാണ് ഉള്ളത്. എന്നാൽ പ്രതിവർഷം 17 ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്ത് വരുന്നത്. ഇതിൽ ഭൂരിഭാഗവും വിതരണ കാലതാമസവും സേവന തടസങ്ങളും സംബന്ധിച്ചതാണ്.ചില പ്രദേശങ്ങളിൽ സിലിണ്ടർ റീ ഫിൽ ചെയ്യുന്നതിന് ആഴ്ചകളോളം കാത്തിരിക്കണമെന്ന അവസ്ഥയാണെന്നും പിഎൻജിആർബി വ്യക്തമാക്കുന്നുണ്ട്. ഇതിനെല്ലാമുള്ള പരിഹാരമായാണ് പോർട്ടബിലിറ്റി സംവിധാനം നടപ്പാക്കുന്നത്.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...