പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നുവെന്ന് എം.വി. ഗോവിന്ദൻ

പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കള്ളക്കഥകൾ ഒന്നും കേരളത്തിൽ ഏൽക്കാൻ പോകുന്നുമില്ലെന്നും സർക്കാർ ഇവിടെ എന്തു നിലപാട് സ്വീകരിക്കുമെന്ന് അറിയില്ല, കോൺഗ്രസ് എടുത്തിരിക്കുന്നത് ഇരട്ടത്താപ്പ് നിലപാടാണെന്നും ഗോവിന്ദൻ പറഞ്ഞു. എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യം ചോദിച്ചവരാണ് അവർ.ബിജെപിയുമായി ഡീൽ രൂപപ്പെടുമോ എന്നാണ് അറിയേണ്ടത്. കൽതുറങ്കിൽ കിടന്നും പോരാടിയുമാണ് പാർട്ടി മുന്നോട്ടുവരുന്നത്. ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താൻ വേണ്ട. അതിനൊന്നും കീഴടക്കാൻ മനസ്സില്ലെന്നും ഗോവിന്ദൻ പറഞ്ഞു.

Leave a Reply

spot_img

Related articles

ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു.ഇന്നു രാവിലെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തു...

തുറവൂരിൽ ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം

തുറവൂരിൽ വൻ അഗ്നിബാധ; ആക്രിക്കടയ്ക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നഷ്ടം.തുറവൂർ ജംഗ്ഷന് വടക്ക് വശത്തുള്ളആക്രിക്കടയ്ക്ക്ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ്തീപിടിച്ചത്. അരൂർ,ചേർത്തല എന്നിവിടങ്ങളിൽ നിന്നുള്ളഫയർ ഫോഴ്സ് യൂണിറ്റും...

ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസ്

അട്ടപ്പാടി ചെന്താമലയില്‍ നീലക്കുറിഞ്ഞി കാണാൻ പോയി വനത്തില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുത്തു.സംരക്ഷിത വനഭൂമിയില്‍ അതിക്രമിച്ചു കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ്...

ഇ ഡിയുടെ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്; നിയമോപദേശം തേടി

സിഎംആര്‍എല്‍ -എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇ ഡി നല്‍കിയ കത്തില്‍ തുടര്‍ നടപടികളിലേക്ക് കടന്ന് ആഭ്യന്തര വകുപ്പ്.ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ്...