ബസ് യാത്രക്കിടെ 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്റസ അ ധ്യാപകൻ പിടിയിൽ. കൊണ്ടോട്ടി കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കൽ പുത്തലൻ അലി അസ്കറിനെ യാണ് (49) കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെ യ്തത്. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ഏറെ ശ്രമകരമായാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്. ഇയാളെ മലപ്പുറം കോടതി റിമാ ൻഡ് ചെയ്തു. നേരത്തെ കൊയിലാണ്ടി പോലീ സ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ വി ചാരണ നേരിടുന്നയാളാണ് അലി അസ്കർ. ഇ ക്കഴിഞ്ഞ 20ന് വൈകുന്നേരം കിഴിശ്ശേരിയിൽ നിന്ന് ബസിൽ കയറിയ കുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടി വീ ട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്.

