ബസ് യാത്രക്കിടെ 13കാരന് നേരെ ലൈംഗികാതിക്രമം; മദ്റസ അധ്യാപകൻ പിടിയിൽ

ബസ് യാത്രക്കിടെ 13കാരന് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്റസ അ ധ്യാപകൻ പിടിയിൽ. കൊണ്ടോട്ടി കിഴിശ്ശേരി ചെങ്ങിണീരി കളത്തിങ്കൽ പുത്തലൻ അലി അസ്കറിനെ യാണ് (49) കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെ യ്ത‌ത്. സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് ഏറെ ശ്രമകരമായാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്. ഇയാളെ മലപ്പുറം കോടതി റിമാ ൻഡ് ചെയ്തു‌. നേരത്തെ കൊയിലാണ്ടി പോലീ സ് രജിസ്റ്റർ ചെയ്‌ത പോക്സോ കേസിൽ വി ചാരണ നേരിടുന്നയാളാണ് അലി അസ്കർ. ഇ ക്കഴിഞ്ഞ 20ന് വൈകുന്നേരം കിഴിശ്ശേരിയിൽ നിന്ന് ബസിൽ കയറിയ കുട്ടിക്ക് നേരെയാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടി വീ ട്ടിൽ അറിയിച്ചതിനെ തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കൊണ്ടോട്ടി പോലീസ് കേസെടുത്തത്.

Leave a Reply

spot_img

Related articles

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ

തിരുവനന്തപുരം കോര്‍പറേഷൻ ബി ജെ പി കൗൺസിലർ സ്ഥാനം രാജി വെച്ച് ആർ ശ്രീലേഖ. മേയര്‍ സ്ഥാനം നൽകാത്തതിൽ കടുത്ത അതൃപ്തിയിലായിരുന്നു ആര്‍ ശ്രീലേഖ....

ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വീട്ടമ്മ മരിച്ചു; ചികിത്സാപ്പിഴവെന്ന് പരാതി

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഹെർണിയയ്ക്കായി താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയായ ചങ്ങനാശേരി പുതുപ്പറമ്പിൽ ഫസീന (49) മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ ഗാന്ധിനഗർ...

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് SIT ചോദ്യം ചെയ്തുവെന്ന വാർത്ത നിക്ഷേധിച്ച് മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ

ഫുട്ബോൾ സ്പോർട്സ് തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (SIT) തന്നെ ചോദ്യം ചെയ്തുവെന്ന വാർത്ത മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിഷേധിച്ചു....

പ്രശസ്ത നാടകകൃത്തും സംവിധായകനുമായ വി. ശശി അന്തരിച്ചു

നീലേശ്വരം പടിഞ്ഞാറ്റം കൊഴുവൽ സ്വദേശിയും പ്രശസ്തനായ നാടകകൃത്തും സംവിധായകനുമായ വി. ശശി (75) അന്തരിച്ചു.നിരവധി പ്രൊഫഷണൽ, അമച്വർ നാടകങ്ങളുടെ രചയിതാവും സംവിധായകനുമായ അദ്ദേഹം കാസർകോടിന്റെ...