മാഗസിന്‍ കവര്‍ പേജ് ഡിസൈന്‍ മത്സരം

കൃഷി വിജഞാനകേന്ദ്രം മാസികയുടെ കവര്‍ പേജ് ഡിസൈന്‍ മത്സരത്തിന് എന്‍ട്രികള്‍ ക്ഷണിച്ചു. മലപ്പുറം ജില്ലയിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ട കൃഷി, കര്‍ഷകരുടെ നവീകരണം, ഗ്രാമവികസനം, സുസ്ഥിര കൃഷിരീതികള്‍ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയായിരിക്കണം ഡിസൈന്‍ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ഒക്ടോബര്‍ 13.

ഡിസൈനുകള്‍ എ4 സൈസിലായിരിക്കണം.vkmpmdamu@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ വഴി JPEG അല്ലെങ്കില്‍ പി.ഡി.എഫ് ഫോര്‍മാറ്റില്‍ ഡിസൈന്‍ സമര്‍പ്പിക്കാം. പേര്, സ്ഥാപനത്തിന്റെ പേര്, ക്ലാസ്/വര്‍ഷം, ഫോണ്‍ നമ്പര്‍, ഇ മെയില്‍, എന്നീ വിവരങ്ങള്‍ നല്‍കണം. വിജയികള്‍ക്ക് മെമെന്റോയും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0494 2686329, 8547193685.

Leave a Reply

spot_img

Related articles

ഫാമിലി കൗണ്‍സിലര്‍ തസ്തിക ഒഴിവ്

ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗണ്‍സിലര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബി എ / ബി എസ് സി സൈക്കോളജി (മുഴുവന്‍ സമയം),...

ഗോകുലം ഗോപാലന്റെ ഓഫീസിൽ ഇ ഡി റെയ്ഡ്

മോഹൻ ലാൽ ചിത്രമായ എംപുരാന്റെ നിർമ്മാതാവും പ്രമുഖ വ്യവസായിയുമായ ഗോകുലം ഗോപാലന്റെ ഓഫീസിൽ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിൻ്റെ റെയ്‌ഡ്. ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ...

വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ല; എം.വി. ഗോവിന്ദൻ

മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ കേസ് സി.പി.എം ഏറ്റെടുക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.കേസ് വീണ വിജയനും കമ്പനിയും ഏറ്റെടുക്കും.വഴിവിട്ട ഒരു...

എം എം മണിയുടെ ആരോഗ്യനില തൃപ്‌തികരം

സിപിഎം പാർട്ടി കോൺഗ്രസിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സിപിഎം നേതാവ് എംഎം മണിയുടെ ആരോഗ്യനില തൃപ്‌തികരം. മധുരയിലെ അപ്പോളോ ആശുപത്രിയിലാണ്...