കോട്ടയത്ത് അറ്റകുറ്റപ്പണി: ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടും, ചിലത് ഭാഗികമായി റദ്ദാക്കി

കോട്ടയത്തിനും ചിങ്ങവനത്തിനും ഇടയില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. ഒക്ടോബര്‍ 11,12 തീയതികളിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അറ്റകുറ്റപ്പണി കാരണം ചില ട്രെയിനുകള്‍ വഴിതിരിച്ചുവിടുമെന്നും ചിലത് ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.
ഒക്ടോബര്‍ 11-ന് വഴിതിരിച്ചുവിടുന്ന ട്രെയിനുകള്‍

16319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

22503 കന്യാകുമാരി-ദിബ്രുഗഢ് വിവേക് എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. ആലപ്പുഴ, എറണാകുളം ജങ്ഷന്‍ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.

16343 തിരുവനന്തപുരം സെന്‍ട്രല്‍-മധുര അമൃത എക്‌സ്പ്രസ് ആലപ്പുഴ വഴിയാകും സര്‍വീസ് നടത്തുക. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല, എറണാകുളം ജങ്ഷന്‍ എന്നീ സ്റ്റേഷനുകളില്‍ സ്‌റ്റോപ്പുണ്ടാകും.

16347 തിരുവനന്തപുരം സെന്‍ട്രല്‍-മംഗളൂരു സെന്‍ട്രല്‍ എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....