ഉന്നത, പൊതു വിദ്യാഭ്യാസ മേഖലകളിൽ കേരളത്തിലുണ്ടായത് വലിയ മാറ്റങ്ങൾ: റോഷി അഗസ്റ്റിൻ

ഉന്നത വിദ്യാഭ്യാസ മേഖലയിലും പൊതു വിദ്യാഭ്യാസ മേഖലയിലും വലിയ മാറ്റങ്ങൾക്ക് ഇടം കൊടുത്ത സംസ്ഥാനമായി കേരളം മാറിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. മൂലമറ്റം ഗവൺമെൻ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ ലാബ് സമുച്ചയത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ സർവകലാശാലകൾ മികവിൻ്റെ കേന്ദ്രങ്ങളായി ഉയർന്നു. രാജ്യത്തെ മികച്ച കോളേജുകളിൽ സംസ്ഥാനത്തെ 16 കോളേജുകൾ ഉൾപ്പെടുന്നു. രാജ്യത്ത് ആദ്യമായി ഡിജിറ്റൽ സർവകലാശാല സ്ഥാപിതമായത് കേരളത്തിലാണ്. സമൂഹത്തിൻ്റെ വളർച്ചയിലുണ്ടാകുന്ന ശ്രദ്ധേയമായ മാറ്റം പൊതു വിദ്യാഭ്യാസത്തിൻ്റെ ഉയർച്ചയാണ്. അതിൽ വിജയിച്ച സംസ്ഥാനമാണ് കേരളം. ഇടുക്കി ജില്ലയിലും വിദ്യാഭ്യാസ മേഖലയിൽ കൈവരിച്ചത് സമാനതകളില്ലാത്ത നേട്ടങ്ങളാണ്. സംസ്ഥാനത്ത് ആദ്യമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ കോഴ്സ് ആരംഭിക്കുന്നത് ഇടുക്കി ഗവൺമെൻ്റ് എഞ്ചിനീയറിങ് കോളേജിലാണ്. മെഡിക്കൽ വിദ്യാഭ്യാസം സാധ്യമാക്കാൻ ഇടുക്കിയിൽ മെഡിക്കൽ കോളേജുണ്ട്. നാടുകാണിയിൽ ട്രൈബൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് യാഥാർഥ്യമായി. ശാന്തമ്പാറയിൽ സർക്കാർ ആർട്സ് കോളേജ് സ്ഥാപിച്ചു. കട്ടപ്പന ഗവ. കോളേജ് മികച്ച ഗവേഷണ കേന്ദ്രമായി മാറിക്കഴിഞ്ഞു. ടൂറിസം, റോഡ് അങ്ങനെ എല്ലാ മേഖലകളിലും ഇടുക്കി വികസനത്തിൻ്റെ പാതയിലാണ്. മൂലമറ്റം പവർഹൗസ് കേന്ദ്രീകരിച്ചുള്ള ബൃഹത്തായ ടൂറിസം പദ്ധതി യാഥാർത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. മൂലമറ്റം ഗവ. ഹൈസ്ക്കൂൾ കെട്ടിടം നിർമ്മാണത്തിനായി രണ്ട് കോടി രൂപ അടുത്ത ബഡ്ജറ്റിൽ ഉൾക്കുള്ളിക്കുമെന്ന് മന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് രാരിച്ചൻ നീറനാംകുന്നേൽ അധ്യക്ഷത വഹിച്ചു.അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം എം.ജെ ജേക്കബ്, അറക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുബി ജോമോൻ, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എൽ ജോസഫ്, വാർഡ് മെമ്പർ സിനി തോമസ്, മൂലമറ്റം ജിവിഎച്ച് എസ് എസ് പ്രിൻസിപ്പാൾ നിസ.കെ, ഹെഡ്മിസ്ട്രസ് ശ്രീകല പി എന്നിവർ സംസാരിച്ചു. പി ഡബ്ലിയു ഡി അസി എക്സിക്യൂട്ടീവ് എൻജിനിയർ രമ്യ പി.എസ് റിപ്പോർട്ട് അവതരിപ്പിച്ചു.

മൂലമറ്റം ഗവ. വി എച്ച് എസ് ഇ ലാബ് സമുച്ചയം

ശാസ്ത്രാന്വേഷണത്തിൻ്റെയും ഗവേഷണത്തിന്റെയും ഭാവിയിലേക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പ് പ്ലാൻഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ചതാണ് സ്കൂളിൻ്റെ പുതിയ ലാബ് സമുച്ചയം. കെട്ടിടം 320.71 ചതുരശ്ര മീറ്ററിൽ രണ്ടു നിലകളിലായാണ് നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിൽ മൂന്ന് ക്ലാസ് റൂം, ഒരു ഭിന്നശേഷി ടോയ്‌ലെറ്റ്, പൊതുവായ രണ്ട് ടോയ്‌ലെറ്റ്, ഒരു വാഷ്‌ ഏരിയ, റാംപ്, സ്റ്റോർ റൂം എന്നീ സൗകര്യങ്ങളുണ്ട്. കൂടാതെ ഹെഡ് റൂമിനോടു കൂടിയ സ്റ്റെയർകേസ് സൗകര്യവും നൽകിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...