മകരവിളക്ക് ദിനത്തിലെ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ, സ്പോട്ട് ബുക്കിംഗുകൾക്കും നിയന്ത്രണം. സ്പോട്ട്ബുക്കിംഗ് നിലക്കലിൽ മാത്രം. തീർത്ഥാടക വാഹനങ്ങളും കെ എസ് ആർ ടി സി ബസുകളും നിലക്കൽ എത്തി ബുക്കിംഗ് പരിശോധന പൂർത്തിയാക്കി മാത്രം കടത്തി വിടും. 10 മുതൽ ഭക്തർ ജ്യോതികാണുന്നതിനായി പർണശാലകൾ കെട്ടി കാത്തിരിക്കുന്ന പതിവുണ്ട്. ഇതുകാരണം മകരവിളക്ക് ദിവസം ഉണ്ടാകാവുന്ന തിരക്ക് ഒഴിവാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പർണശാലയിൽ ഭജനയിരിക്കുന്ന ഭക്തർ പാചകം ചെയ്യുന്നതും മറ്റും നിയന്ത്രിക്കാനുള്ള മാർഗരേഖയിലെ നിർദേശങ്ങൾ വിവിധ വകുപ്പുകളുമായി ചേർന്ന് പോലീസ് നടപ്പാക്കും.14 ന് തിരുവാഭരണ ഘോഷയാത്ര കടന്നുപോയിക്കഴിഞ്ഞേ ഭക്തർക്ക് പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ദർശനത്തിനെത്താൻ സൗകര്യം അനുവദിക്കൂ. ജനുവരി 14 നാണ് മകരവിളക്ക്.