എന്‍ എം വിജയന്റെ ആത്മഹത്യ; എം.എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്തു

വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ സുല്‍ത്താന്‍ ബത്തേരി എം.എല്‍ എ ഐ സി ബാലകൃഷ്ണനെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയ കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്യാനാണ് നീക്കം. ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചനും കേസില്‍ പ്രതിയാണ്. ഗോപിനാഥ് എന്ന കോണ്‍ഗ്രസ് നേതാവും പ്രതിയാണ്. ഇതോടെ എന്‍എം വിജയന്റെ ആത്മഹത്യാക്കേസിന് പുതിയ മാനം നല്‍കുകയാണ്. അതിവേഗ നീക്കങ്ങളിലൂടെ എംഎല്‍എയെ അടക്കം അറസ്റ്റു ചെയ്യാനാണ് പോലീസ് നീക്കം.

സഹകരണ ബാങ്കിലെ അഴിമതിയില്‍ വിജിലന്‍സ് കേസും എടുക്കും. വിജയന്റെ ബന്ധുക്കളുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി കഴിഞ്ഞു. കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യകുറിപ്പ് പുറത്ത് വന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അതിവേഗ നീക്കം. കണ്ണൂര്‍ എ ഡി എം ആയിരുന്ന സീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ സി പി എം നേതാവ് പി പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേര്‍ണ കുറ്റം ചുമത്തി കേസെടുത്തിരുന്നു അതേ സാഹചര്യം വിജയന്റെ ആത്മഹത്യയിലും നിലനില്‍ക്കുന്നുവെന്നാണ് നിയമ വൃത്തങ്ങള്‍ പറയുന്നത്.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...