ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണം. യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേ മലങ്കരസഭയിലെ മുഴുവൻ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാർത്ഥന നടത്തും.അതേസമയം ഇന്ത്യയുടെ അതിമാരക തിരിച്ചടിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പാകിസ്താൻ. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ത്യൻ ആക്രമണം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും രഹസ്യ കേന്ദ്രത്തിലെന്നാണ് വിവരം.