മലങ്കര ഓർത്തഡോക്സ് സഭ ഭവന നിർമ്മാണ സഹായ വിതരണം 24ന്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സ​ഹായ വിതരണം 24ന് കോട്ടയത്ത് നടക്കും. മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​​ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 91-ാം ഓർമ്മദിനത്തോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.രാവിലെ 10 മണിക്ക് മലങ്കരസഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിക്കും.

പദ്ധതിയുടെ അവലോകന യോ​ഗം കോട്ടയം ദേവലോകം അരമനയിൽ നടന്നു. ഭവന നിർമ്മാണ സഹായ സമിതി പ്രസിഡൻ്റ് എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കൺവീനർ ജിജു വർ​ഗീസ്, സമിതി അംഗങ്ങളായ ഫാ. ജേക്കബ് ഫിലിപ്പ്, എൻ.എ അനിൽ മോൻ, കോശി ഉമ്മൻ, പൈലി വാത്യാട്ട്, സി.കെ. റെജി, ഷാലു ജോൺ , ജേക്കബ് കോച്ചേരി, സിബി ജോൺ, സുനിൽ പി. ഉമ്മൻ,എന്നിവർ പ്രസംഗിച്ചു.

സഹായാ വിതരണവുമായി ബന്ധപ്പെട്ട് അറിയിപ്പ് ലഭിച്ചിട്ടുള്ളവർ 24 ന് രാവിലെ 9 മണിക്ക് പഴയ സെമിനാരിയിൽ എത്തിച്ചേരണമെന്ന് കൺവീനർ ജിജു വർഗീസ് അറിയിച്ചു.

Leave a Reply

spot_img

Related articles

മാസപ്പടി കേസില്‍ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ എം എ ബേബി

മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ഇഡി ശുപാർശയില്‍ പ്രതികരിച്ച്‌ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി.കഥകള്‍ മെനയുന്നതില്‍ മികച്ച...

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു

റെയില്‍വേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളില്‍ ഭക്ഷണ സാധനങ്ങളുടെ വില 5 മുതല്‍ 15 രൂപ വരെ വര്‍ധിപ്പിച്ചു.പുതുക്കിയ നിരക്കുകള്‍ ഇന്നലെ പ്രാബല്യത്തില്‍ വന്നു.2 ഇഡ്ഡലി...

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം: ദുരൂഹതയില്ലെന്ന് പോലീസ്; കീടനാശിനി ഉള്ളിൽ ചെന്നതെന്ന് പ്രാഥമിക നിഗമനം

ഇടുക്കി അടിമാലിയിൽ ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. കുട്ടികളുടെ മരണം കീടനാശിനി ഉള്ളിൽ ചെന്നാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.അടിമാലി...

ചൂടിന് ആശ്വാസമായി മഴയെത്തുന്നു; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കൊടുംചൂട് ശക്തമായി തുടരുന്നതിനിടയിൽ ആശ്വാസമായി മഴയെത്തുന്നു. തെക്കൻ, മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ...