മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഡോ. എസ് സോമനാഥിന്, ഗണേശ പുരസ്കാരം വിശാഖ ഹരിക്ക്

കോട്ടയം : മള്ളിയൂർ ശങ്കരസ്മൃതി പുരസ്കാരം ഐ.എസ്.ആർ.ഒ മുൻ ചെയർമാനും ബഹിരാകാശ ശാസ്ത്രജ്ഞനുമായ ഡോ. എസ് സോമനാഥിന് ലഭിക്കും. ഇതോടൊപ്പം മള്ളിയൂർ ഗണേശ പുരസ്കാരത്തിന് പ്രശസ്ത ഹരികഥാ വിദുഷി വിശാഖ ഹരി അർഹയായി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ശങ്കരസ്മൃതി പുരസ്കാരം. 25,001 രൂപയും, ഫലകവും, പ്രശസ്തിപത്രവുമാണ് ഗണേശ പുരസ്കാരം.

ഫെബ്രുവരി 2ന് നടക്കുന്ന 104-ാം മള്ളിയൂർ ഭാഗവതഹംസ ജയന്തി അനുസ്മരണവേദിയിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. പ്രശസ്ത ഭഗവതാചാര്യൻ ഭാഗവത ഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഭാഗവത ഹംസ ജയന്തിയോടനുബന്ധിച്ച് വർഷം തോറും നൽകിവരുന്ന ശങ്കരസ്മൃതി പുരസ്കാരം 2012 ലാണ് സ്ഥാപിതമായത്. ആദ്യ പുരസ്കാരത്തിന് അർഹനായത് മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം ആയിരുന്നു.

കലാ, സാഹിത്യം, ശാസ്ത്രം, ആധ്യാത്മിക രംഗങ്ങളിൽ സ്തുത്യർഹവും സമർപ്പിതവുമായ സേവനം നടത്തിയ പ്രഗത്ഭ വ്യക്തിത്വങ്ങളെയാണ് പുരസ്കാരത്തിന് പരിഗണിക്കുന്നതെന്ന് മള്ളിയൂർ ക്ഷേത്ര ട്രസ്റ്റി മാരായ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയും, ദിവാകരൻ നമ്പൂതിരിയും അറിയിച്ചു.ഐ.എസ്.ആര്‍.ഒയുടെ അതിശയകരമായ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയ ഡോ. എസ്.സോമനാഥ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും വിരമിച്ചത് അടുത്തയിടെയാണ്. ചന്ദ്രയാനും സൗര്യദൗത്യവും അടക്കമുള്ള ഒട്ടേറെ ദൗത്യങ്ങള്‍ക്കും, ബഹിരാകാശ ഗവേഷണരംഗത്തെ വിപ്ലവകരമായ നിരവധി നയംമാറ്റങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...