ഷിരൂരില്‍ അർജുന് വേണ്ടിയുള്ള തെരച്ചിലിൽ ഗംഗാവലിയുടെ അടിത്തട്ടില്‍ ലോറിയുടെ ടയര്‍ കണ്ടുവെന്ന് സ്ഥിരീകരിച്ച് മാല്‍പെ.
അര്‍ജുന്റെ ട്രക്കെന്ന് കരുതുന്നുവെന്ന് ലോറിയുടമ മനാഫ്. മറിഞ്ഞുകിടക്കുന്ന നിലയിലാണ് ലോറി. ഏത് ലോറിയെന്ന് സ്ഥിരീകരിക്കാന്‍ പരിശോധന. മാല്‍പെ ക്യാമറയുമായി വീണ്ടും പുഴയിലിറങ്ങി . ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായവർക്കായി ഡ്രജർ ഉപയോഗിച്ചുള്ള തെരച്ചിൽ തുടരുന്നു. രാവിലെ വേലിയേറ്റ സമയമായതിനാൽ ആഴത്തിലുള്ള മണ്ണ് നീക്കം ചെയ്യൽ സാധിച്ചില്ല. ഈശ്വർ മാല്‍പെ പുഴയിലിറങ്ങി നടത്തിയ പരിശോധനയിൽ അർജുന്റെ ലോറിയിലെ തടിക്കഷണം കണ്ടെത്തി. സോണാർ പരിശോധനയിൽ നാവികസേന ലോഹസാന്നിധ്യം കണ്ടെത്തിയ സ്ഥലത്തായിരുന്നു ഇന്നത്തെ തെരച്ചിൽ.
ഡ്രജറിൽ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യുന്നതിനൊപ്പം പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മാല്‍പെയും ഇന്ന് ഗംഗാവലി പുഴയിൽ ഇറങ്ങി പരിശോധന നടത്തി. ആദ്യ മണിക്കൂറിൽ തന്നെ അർജുന്റെ ലോറിയിലെ തടി കഷ്ണം കണ്ടെത്തി.