മലയാളത്തിന്‍റെ പ്രിയനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍

മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി ഷൂട്ടിംഗിന് അവധി നൽകി വിശ്രമത്തില്‍.ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ഇന്ന് മുതൽ അദ്ദേഹം ചികിത്സയ്ക്കു വിധേയനായി തുടങ്ങും. അഞ്ചു ദിവസത്തെ പ്രോട്ടോണ്‍ തെറാപ്പിയാണ് നടത്തുന്നത്. അതിനായി അദ്ദേഹം ഇന്ന് ആശുപത്രിയില്‍ എത്തും. ദിവസവും ചെന്നൈയിലെ വീട്ടിൽ നിന്നും പോയി വന്ന് ചികിത്സ തേടാനാവും.

എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുപോലെ യാതൊരുവിധ ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്ന് മമ്മൂട്ടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നേരത്തേതന്നെ രോഗനിര്‍ണയം നടന്നതിനാല്‍ പ്രാഥമിക ചികിത്സകൊണ്ട് നടന് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താനാവും.ഭാര്യ സുല്‍ഫത്ത്, മകനും നടനുമായ ദുല്‍ഖര്‍ സല്‍മാന്‍, ഭാര്യ അമല്‍ സൂഫിയ, മകള്‍ സുറുമി, മകളുടെ ഭര്‍ത്താവ് ഡോ. മുഹമ്മദ് റെഹാന്‍ സയിദ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ട്.

മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിച്ചുവരികയായിരുന്നു മമ്മൂട്ടി. മോഹന്‍ലാലും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും നയന്‍താരയുമുള്‍പ്പെടെ വന്‍ താരനിര അണിനിരക്കുന്ന ചിത്രമാണിത്.

Leave a Reply

spot_img

Related articles

”സാറെ പച്ചയാ അപ്പുറത്ത് … എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്” തകർപ്പൻ രംഗങ്ങളുമായി ‘ലോ ആൻഡ് ഓർഡർ’ ട്രെയിലർ എത്തി

''സാറെ പച്ചയാ അപ്പുറത്ത് ... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി 'ലോ ആൻഡ് ഓർഡർ' ട്രെയിലർ എത്തി.തകർപ്പൻ ആക് ഷൻരംഗങ്ങൾ. ഇമോഷണൽ...

എം. പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ പതിനൊന്ന് വെള്ളിയാഴ്ച്ച...

രഞ്ജിത്തിൻ്റെ ‘ലോ & ആൻഡ് ഓർഡറി’ലൂടെ അഞ്ചു പുതുമുഖങ്ങളെ മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള സിനിമക്കു പരിചയ പ്പെടുത്തുന്നു.എസ്.ഐ....

സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷറഫുദ്ദീന് മുഖത്ത് പരിക്ക്

നടന്‍ ഷറഫുദ്ദീന് പരിക്കേറ്റു. മൈസൂരില്‍ സിനിമാ ചിത്രീകരണത്തിനിടെയാണ് സംഭവം.സംഘട്ടന രംഗത്തിനിടെ കത്തികൊണ്ടാണ് മുറിവേറ്റത്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.മുഖത്ത് സാരമായി മുറിവേറ്റ ഷറഫുദ്ദീനെ മൈസൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജിതേഷ്...