മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങെടുക്കുവാ’ : നടി മീനാക്ഷി

സ്കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ കോളേജില്‍ അഡ്മിഷൻ എടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിൽ രസകരമായി പങ്കുവച്ച് നടി മീനാക്ഷി.

ബലതാരമായി വെള്ളിത്തിരയിലെത്തി നടിയായും അവതാരകയായും മലയാളികളുടെ ഇഷ്ടം നേടിയ മീനാക്ഷി കോട്ടയം മണർകാട് കോളേജിൽ ഡിഗ്രിക്ക് ചേരാൻ അപേക്ഷ നൽകുന്ന ചിത്രമാണ് മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങെടുക്കുവാ എന്ന ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

നിരവധി ആശംസകളും രസകരമായ കമന്റുകളുമാണ് പോസ്റ്റില്‍ നിറയുന്നത്. ഷൂട്ടിങ്ങ് തിരക്കുകള്‍ക്കിടയിലും പ്ലസ് ടു പരീക്ഷയില്‍ നല്ല മാർക്കോടെയാണ് മീനാക്ഷി വിജയിച്ചത്.

അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്. ‘വണ്‍ ബൈ ടു’ എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ചലച്ചിത്ര ലോകത്തെത്തുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നവർ അഭിനയിച്ച ‘അമർ അക്ബർ അന്തോണി’ എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി ശ്രദ്ധനേടുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിലെ ഫാത്തിമ എന്ന കഥാപാത്രിലൂടെ മീനാക്ഷിക്ക് ലഭിച്ചത്.
ഒപ്പം, ഒരു മുത്തശ്ശി ഗദ, അലമാര, ക്വീൻ, മോഹൻലാല്‍ തുടങ്ങി നിരവധി ചിത്രങ്ങളിലും മീനാക്ഷി അഭിനയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....