മംഗളൂരുവിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി.
കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ കദ്രി പൊലീസ് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ അറസ്റ്റ് ചെയ്തു.
ആശുപത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പരാതി.
ഫോട്ടോ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു.
ഇതേതുടർന്നാണ് കാഞ്ഞങ്ങാട് സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്.