ക്ലാസിക്കൽ ചെസിൽ മാഗ്നസ് കാൾസനെ ആദ്യമായി തോൽപ്പിച്ച് പ്രഗ്നാനന്ദ

ഇന്ത്യക്കാരുടെ അഹങ്കാരം എന്നു തന്നെ പറയാം ആർ. പ്രഗ്നാനന്ദ അല്ലേ?.

ചെസ് കളിയിലൂടെ മറിമായം തീർക്കുന്ന അതുല്യപ്രതിഭ.

ഇത്തവണ മാഗ്നസ് കാൾസനെ ഞെട്ടിച്ചിരിക്കുകയാണ് പ്രഗ്നാനന്ദ.

ക്ലാസിക്കൽ ചെസിൽ ഇതാദ്യമായാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.

നോർവേ ചെസ്സിലെ മൂന്നാം റൗണ്ടിലാണ് അട്ടിമറി ജയം.

കരിയറിൽ ആദ്യമായാണ് ക്ലാസ്സിക്കൽ ഫോർമാറ്റിൽ കാൾസനെ, പ്രഗ്നാനന്ദ തോല്പിക്കുന്നത്.

മുൻപ് റാപ്പിഡ് ഫോർമാറ്റുകളിൽ കാൾസനെ തോൽപ്പിച്ചിട്ടുണ്ടെങ്കിലും ക്ലാസിക്കൽ ചെസ്സിലെ ജയം അമ്പരപ്പിക്കുന്ന നേട്ടം എന്നാണ് വിലയിരുത്തൽ.

മൂന്നാം റൗണ്ടില്‍ വെള്ള കരുക്കളുമായാണ് പ്രഗ്നാനന്ദ കളിച്ചത്.

ഇതോടെ 5.5 പോയിന്‍റുമായി പ്രഗ്നാനന്ദ ടൂർണമെന്‍റിൽ മുന്നിൽ എത്തി.

ഒന്നാം സ്ഥാനത്തായി മത്സരം തുടങ്ങിയ കാൾസൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എന്തായാലും, എല്ലാ ഇന്ത്യക്കാർക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളിൽ ഒന്നാണ് ഇത്.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച്‌ ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു...