ഇൻസ്റ്റാഗ്രാമിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ച യുവാവിനെ മംഗളൂരു സിഇഎൻ പോലീസ് അറസ്റ്റ് ചെയ്തു

ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് യുവാവിനെ മംഗളൂരു സിഇഎൻ പോലീസ് അറസ്റ്റ് ചെയ്തു.ഇടക്കിടെ ഐഡന്റിറ്റി മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ ആളെ തിരിച്ചറിയുന്നത് ശ്രമകരമായിരുന്നുവെന്ന് പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡി പറഞ്ഞു. ദക്ഷിണ കന്നഡയിലെ മലവന്തിഗെയിൽ നിന്നുള്ള മുഹമ്മദ് കൈഫ് (22) ആണ് അറസ്റ്റിലായത്. കരാവലി ടൈഗേർസ് 909 എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിൽ വഴി പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ചതായി ആരോപിച്ച് ജൂലൈ 19 ന് മംഗളൂരു സിഇഎൻ പോലീസ് സ്റ്റേഷനിൽ ഇൻഫർമേഷൻ ടെക്നോളജി ആക്ട് (സെക്ഷൻ 66(സി)), ഭാരതീയ ന്യായ സംഹിതയുടെ സെക്ഷൻ 56, 353(1), 192 എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു

തിരുവനന്തപുരം കാട്ടാക്കടയിൽ ഗുണ്ടാസംഘം വീട് അടിച്ചുതകർത്ത് തീവെച്ച് നശിപ്പിച്ചു.കാട്ടാക്കട സ്വദേശിയായ ആനന്ദിന്റെ വീടാണ് രണ്ടു ദിവസങ്ങളിലായി തുടർച്ചയായ ആക്രമണങ്ങൾക്ക് ഇരയായത്.സംഭവത്തിൽ അഖിൽ മോഹൻ എന്നയാളുമായി...

ആലുവ നഗരമധ്യത്തിൽ നടുക്കുന്ന കവർച്ച: പ്രവാസിയെ തലയ്ക്ക് കല്ലെറിഞ്ഞുവീഴ്ത്തി മാലയും പണവും കവർന്നു

ആലുവ നഗരമധ്യത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവാസിയായ യുവാവിന് നേരെ ക്രൂരമായ ആക്രമണവും കവർച്ചയും. നാട്ടിലേക്ക് അവധിക്ക് എത്തിയ ജോഫിൻ ജിജുവിനെയാണ് (35) അക്രമി...

അടൂർ കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച

പത്തനംതിട്ട അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ കവർച്ച.ഭക്തർ വഴിപാടായി സമർപ്പിച്ച എട്ട് സ്വർണ താലികളും, ഓഫീസിൽ സൂക്ഷിച്ചിരുന്ന...

പാലായിൽ കഞ്ചാവ് വേട്ട; 3 പേർ പിടിയിൽ

പാലായിൽ കഞ്ചാവ് വേട്ട.3 പേർ പിടിയിൽ.വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു..ഒരു പോലീസ് കാരന് പരിക്ക്.. 400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.പാലായിൽ ആർ വി...