ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോള്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആഞ്ഞടിച്ച്‌ ആരാധകകൂട്ടായ്മയായ മഞ്ഞപ്പട

മഞ്ഞപ്പട കട്ടക്കലിപ്പിൽ.ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ പരാജയങ്ങളാണ് ആരാധകരെ ചൊടിപ്പിച്ചത്2024-25 സീസണില്‍ ഐ.എസ്.എല്‍ 11 മത്സരം കഴിഞ്ഞപ്പോള്‍ വളരെ മോശം അവസ്ഥയിലാണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സ്. 11 മത്സരത്തില്‍ നിന്നും ആകെ നേടിയത് മൂന്ന് ജയവും രണ്ട് സമനിലയും അഞ്ച് തോല്‍വിയും.10ാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ആരാധകരുടെ പ്രതീക്ഷക്കൊത്തുയരാൻ ഒരു തരത്തിലും ബ്ലാസ്റ്റേഴ്സിന് സാധിക്കുന്നില്ല.ടീമിലെത്തിക്കേണ്ട താരങ്ങളിലും മറ്റ് കാര്യങ്ങള്‍ക്കും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റിന് മുന്നില്‍ മഞ്ഞപ്പട നിർദേശങ്ങള്‍ നല്‍കിയിരുന്നു. ബ്ലാസ്റ്റേഴ്സിന്‍റെ ഈ മോശം പ്രകടനത്തില്‍ പ്രതിഷേധം അറിയിക്കുമെന്ന് പറയുകയാണ് ടീമിന്‍റെ ആരാധക സംഘടനയായ മഞ്ഞപ്പട. എന്നാല്‍ ഇതിലെല്ലാം മഞ്ഞപ്പടയെ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് നിരാശപ്പെടുത്തി. തുടർ തോല്‍വികള്‍ ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ മാനേജ്മെന്‍റിനെതിരെയാണ് ആരാധകരുടെ പ്രതിഷേധം.പുറത്തുവിട്ട ഒരു പ്രസ്തവനയിലാണ് ആരാധക സംഘടന അവരുടെ നിലപാട് വ്യക്തമാക്കുന്നത്. മാനേജ്മെന്‍റിന്‍റെ തെറ്റായ പ്രവർത്തിയുടെ പരിണിതഫലമാണ് ബ്ലാസ്റ്റേഴ്സിന്‍റെ മോശം പ്രകടനമെന്നും അക്കാരണം കൊണ്ട് തന്നെ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ലെന്നും പ്രസ്താവനയില്‍ അറിയിച്ചു. എന്നാല്‍ ടീമിനോടുള്ള പിന്തുണ അവസാനിപ്പിക്കില്ലെന്നും അതേസമയം ടിക്കറ്റ് വില്‍പ്പനയില്‍ പങ്കെടുക്കാതെയും സ്റ്റേഡിയത്തിന് അകത്തും പുറത്തും മാനേജ്മെന്‍റിനെതിരെ പ്രതിഷേധം അറിയിക്കുമെന്നും മഞ്ഞപ്പട വ്യക്തമാക്കി.

Leave a Reply

spot_img

Related articles

അഫ്‌ഗാനിസ്ഥാനെതിരെ ടി20 പരമ്പര ഇന്ത്യയ്ക്ക്

സഞ്ജുവിന്റെ വെടിക്കെട്ട് ഫിഫ്‌റ്റിയോടെ രണ്ടാം ടി20യിലും വിജയം.ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം.ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും സഹിതം 57...

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...