മാന്നാനം ബൈബിൾ കൺവൻഷന് തുടക്കം

ഈ വർഷത്തെ മാന്നാനം ബൈബിൾ കൺവൻഷന് തുടക്കമായി.കണ്ണിൽ കനിവും, കരളിൽ കനലും,കാലിൽ ചിറകും നാവിൽ സത്യവുമായി ഉദാരമനസ്സോടെ ശുശ്രൂഷ ചെയ്‌ത പുണ്യപിതാവാണു വിശുദ്ധ ചാവറയച്ചനെന്ന് ഇരിങ്ങാലക്കുട രൂപതാധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ. മാന്നാനം സെന്റ് ജോസഫ്സ് ആശ്രമദേവാലയത്തിൽ ബൈബിൾ കൺവൻഷൻ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട് അനുഗ്രഹ റിട്രീറ്റ് സെന്റർ ഡയറക്‌ടർ ഫാ. മാത്യു വയലാമണ്ണിൽ വചനസന്ദേശം നൽകി.
മാർ പോളി കണ്ണൂക്കാടൻ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ചു.ഫാ. കുര്യൻ ചാലങ്ങാടി, ഫാ. റ്റിസൺ പാത്തിക്കൽ എന്നിവർ സഹകാർമികരായി.ഇന്ന് വൈകിട്ട് 4 ന് ജപമാല, 4.30 ന് കുർബ്ബാന : ഫാ ആൻ്റണി ഇളം തോട്ടം. 5.45 ന് വചന ശുശ്രൂഷ : ഫാ. മാത്യു വയലാമണ്ണിൽ.കൺവൻഷൻ ഞായറാഴ്ച സമാപിക്കും.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...