മച്ചാൻ്റെ മാലാഖ ഫെബ്രുവരി ഇരുപത്തിഏഴിന്

സൗബിൻ ഷാഹിറും , നമിതാ പ്രമോദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മച്ചാൻ്റെ മാലാഖ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നുബോബൻ സാമുവലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.ഷീലു എബ്രഹാം അവതരിപ്പിക്കുന്ന ഈ ചിത്രം അബാം മൂവിസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ് നിർമ്മിക്കുന്നത്. കുടംബ ജീവിതത്തിൻ്റെ രസാകരമായ മുഹൂർത്തങ്ങളാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.ചിരിയും ചിന്തയും നൽകുന്ന ശക്തമായ ഒരു പ്രമേയം.കുടംബ ജീവിതത്തിൽ നാം നിത്യവും നേരിടുന്ന അനുഭവങ്ങളുടെ ഒരു നേർക്കാഴ്ച്ച ഭാര്യാഭർതൃ ബന്ധത്തിലൂടെ അവതരിപ്പിക്കുന്നു ഈ ചിത്രത്തിലൂടെ.: ധ്യാൻ ശ്രീനിവാസൻ, മനോജ്.കെ.യു , വിനീത് തട്ടിൽ, ശാന്തി കൃഷ്ണ. ലാൽ ജോസ്, രാജേഷ് പറവൂർ, ആൽഫി പഞ്ഞിക്കാരൻ, ശ്രുതി ജയൻ, ആര്യ ബേബി ആവണി . ബേബി ശ്രയാ ഷൈൻ, അഞ്ജനാ അപ്പുക്കുട്ടൻ, നിതാ പ്രോമി ,മ്പിനി വർഗീസ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ജക്സൻ ആൻ്റെണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിച്ചിരിക്കുന്നു.സിൻ്റോ സണ്ണിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം പകർന്നിരിക്കുന്നു.ഛായാഗ്രഹണം – വിവേക് മേനോൻ.എഡിറ്റിംഗ് – രതീഷ് രാജ്.കലാസംവിധാനം – സഹസ് ബാല.മേക്കപ്പ് – ജിതേഷ് പൊയ്യ .കോസ്റ്റ്യും – ഡിസൈൻ അരുൺ മനോഹർ.ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ജിജോ ജോസ്.നിശ്ചല ഛായാഗ്രഹണം – ഗിരി ശങ്കർ.പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – നസീർ മാവേലിക്കരാ പ്രതീഷ് മാവേലിക്കരപ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ.നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ഫെബ്രുവരി ഇരുപത്തി ഏഴിന് ഡ്രീം ബിഗ് ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.വാഴൂർ ജോസ്.

Leave a Reply

spot_img

Related articles

ജന്മദിനം ആഘോഷിക്കാനെത്തിയ അഞ്ചംഗ സംഘം പെരിയാറിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് യുവാവ് മുങ്ങി മരിച്ചു

എറണാകുളം മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. എറണാകുളം സ്വദേശി മുഹമദ് റോഷൻ ആണ് മരിച്ചത്. 27 വയസായിരുന്നു. പിറന്നാൾ ആഘോഷിക്കാൻ...

ചുങ്കത്തറ പഞ്ചായത്തിലെ അവിശ്വാസം: കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവിൻ്റെ കട സിപിഎം തകർത്തെന്ന് പരാതി

ചുങ്കത്തറ പഞ്ചായത്തിൽ കൂറുമാറിയ ഇടത് അംഗത്തിൻ്റെ ഭർത്താവ് സുധീർ പുന്നപാലയുടെ കട സി.പി.എം പ്രവർത്തകർ തകർത്തതായി പരാതി. കട പൂട്ടി താക്കോൽ കൊണ്ടുപോയെന്നും ആരോപണമുണ്ട്....

നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ ‘കസേര കൊമ്പന്റെ’ ദേഹത്ത് വെടിയുണ്ട

മലപ്പുറം നിലമ്പൂർ ചോളമുണ്ടയിൽ ചരിഞ്ഞ കാട്ടാന കസേര കൊമ്പന്റെ ജഡത്തിൽ നിന്ന് വെടിയുണ്ട കണ്ടെത്തി. വെറ്റിനറി സർജന്മാരടക്കം നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് ഒരു വെടിയുണ്ട കണ്ടെത്തിയത്....

അച്ചടക്കത്തോടെ ജോലി ചെയ്യുന്നതാണ് എനിക്കിത്രയും സിനിമകൾ ലഭിക്കാൻ കാരണം ; ധ്യാൻ ശ്രീനിവാസൻ

ആപ്പ് കൈസേ ഹോ എന്ന ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് നടത്തിയ പ്രസ് മീറ്റിൽ ഓൺലൈൻ മാധ്യമ പ്രവർത്തകനോട് കയർത്ത്, ധ്യാൻ ശ്രീനിവാസൻ. ആപ് കൈസേ ഹോ...