മാർത്തോമ്മാ സഭാ ശാസ്ത്ര അവാർഡുകൾ നൽകി

ശാസ്ത്ര-സാങ്കേതിക മേഖലയിൽ ദേശീയ-അന്തർദ്ദേശിയ മികവ് തെളിയിച്ചിട്ടുള്ളവർക്ക് മാർത്തോമ്മാ സഭയുടെ ആഭിമുഖ്യത്തിലുള്ള പതിനാറാമത് മേല്പാടം ആറ്റുമാലിൽ ജോർജ്കുട്ടി മെറിറ്റ് അവാർഡ് മൃഗസംരക്ഷണ പ്രവർത്തകയും പത്മശ്രീ അവാർഡ് ജേതാവുമായ ഡോ. ശോശാമ്മ ഐപ്പിന് നൽകി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ആണ് അവാർഡ്. യുവശാസ്ത്രജ്ഞർക്കുള്ള അവാർഡുകൾ ഡോ. ശാരദ പ്രസാദ് പ്രധാൻ (റൂർക്കി എെ.എെ.റ്റി. യിലെ എർത്ത് സയൻസ് ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ) ഡോ. അശ്വനി കുമാർ തിവാരി (ന്യൂഡൽഹി ജവഹർലാൽ നെഹറു യൂണിവേഴ്സിററിയിലെ സ്കൂൾ ഒാഫ് എൻവയോൺമെന്റ് സയൻസിലെ അസിസ്റ്റന്റ് പ്രൊഫസർ), ഡോ. അർണാബ് ദത്ത (ബോംബെ എെ.എെ.റ്റി. കെമിസ്ട്രി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ) എന്നിവർക്ക് നൽകി. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.തിരുവല്ല സഭാ ആസ്ഥാനത്തെ സഭാ കൗൺസിൽ ചേമ്പറിൽ നടന്ന സമ്മേളനത്തിൽ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. അവാർഡുകൾ മെത്രാപ്പോലീത്താ വിതരണം ചെയ്തു. അവാർഡ് കമ്മറ്റി ചെയർമാൻ ഡോ. എെസക് മാർ ഫിലക്സിനോസ് അധ്യക്ഷത വഹിച്ചു. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്താ, തോമസ് മാർ തീമൊഥെയോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഡോ. തോമസ് മാർ തീത്തോസ്, സഖറിയാസ് മാർ അപ്രേം, ഡോ. ജോസഫ് മാർ ഇവാനിയോസ്, മാത്യൂസ് മാർ സെറാഫിം, സീനിയർ വികാരി ജനറാൾ വെരി റവ. മാത്യു ജോൺ, സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. ആൻസിൽ സഖറിയ കോമാട്ട്, ഡോ. ശോശാമ്മ എെപ്പ്, എ. വി. ജോൺസ്, നീതു മേരി മാമ്മൻ എന്നിവർ പ്രസംഗിച്ചു. സമർത്ഥരായ ബിരുദാനന്തരബിരുദ വിദ്യാർത്ഥികൾക്കുള്ള ജോർജ് സ്കോളർ സ്കോളർഷിപ്പ്, പ്രൊഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്കുള്ള സാറാമ്മ ജോൺസ് സ്കോളർഷിപ്പ് എന്നിവയും നൽകി. ജീവകാരുണ്യ സ്ഥാപനത്തിനുള്ള പി. എസ്. ജോർജ് ഉപഹാരം കാട്ടാക്കട വയോജന മന്ദിരത്തിന് സമ്മാനിച്ചു.

Leave a Reply

spot_img

Related articles

ഹോമിയോ ആശുപത്രികളില്‍ നിരവധി ഒഴിവുകള്‍

ഇടുക്കി ജില്ലയിലെ വിവിധ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള മെഡിക്കല്‍ ഓഫീസര്‍ , ലാബ് അറ്റന്‍ഡര്‍ , അറ്റന്‍ഡര്‍ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍...

ഒന്നര വർഷം മുമ്പ് വിവാഹം, നാദാപുരത്ത് ഭർതൃവീട്ടിൽ നിന്നെത്തിയതിന് പിന്നാലെ ജീവനൊടുക്കി 22 കാരി, അന്വേഷണം

കോഴിക്കോട് നാദാപുരത്തിന് സമീപം തൂണേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓർക്കാട്ടേശ്ശേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ്...

ഡിറ്റക്ടീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

ചിരിയും, കൗതുകവും, ആകാംക്ഷയുമൊക്കെ കോർത്തിണക്കി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നു.വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഈ...

കൊല്ലത്ത് വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവം; ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനുമെതിരെ മാതാപിതാക്കൾ

കൊല്ലത്ത് വൈകല്യത്തോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ ആശുപത്രിയ്ക്കും സ്കാനിങ് സെന്ററിനുമെതിരെ രക്ഷിതാക്കൾ. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന് 4 സ്കാനിoഗിലും അറിഞ്ഞിരുന്നില്ല. കുഞ്ഞിന് വൈകല്യം ഉണ്ടെന്ന്...