താന്‍ ആവര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളില്‍ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടേതെന്ന് മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. കടലാസ് കമ്പനി വഴി കോടാനുകോടി കൈക്കൂലി വാങ്ങാനുള്ള അവസരം ഒരുക്കി. അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുകയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണം താന്‍ ഉന്നയിച്ച ആരോപണങ്ങളിലേക്ക് എത്തുന്നു. ജനങ്ങള്‍ക്ക് മുമ്ബില്‍ പറഞ്ഞ കാര്യങ്ങള്‍ ആധികാരിക തെളിവായി മാറുകയാണ്. ബി ജെ പിയും കേന്ദ്രസര്‍ക്കാരും ആഗ്രഹിച്ചാല്‍ മറച്ചു പിടിക്കാന്‍ പറ്റാത്ത തരത്തിലുള്ള തെളിവുകള്‍ പുറത്തുവന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിണറായിയും കുടുംബവും കൊള്ളനടത്തുന്നുവെന്നത് നിഷേധിച്ച് സി പി എം സെക്രട്ടറിയറ്റാണ് രംഗത്തുവന്നത്. സി പി എം എത്രകാലം ജനങ്ങളെ കബളിപ്പിക്കുമെന്ന് കണ്ടറിയണം. നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.