മാസപ്പടി വിവാദം: താന്‍ ഉന്നയിച്ച ആരോപണൾ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര ഏജന്‍സിയുടേത്; മാത്യു കുഴല്‍നാടന്‍

താന്‍ ആവര്‍ത്തിച്ച്‌ പറഞ്ഞ കാര്യങ്ങളില്‍ അടിവരയിടുന്ന റിപ്പോര്‍ട്ടാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടേതെന്ന് മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എം എല്‍ എ. കടലാസ് കമ്പനി വഴി കോടാനുകോടി കൈക്കൂലി വാങ്ങാനുള്ള അവസരം ഒരുക്കി. അവസാനം മുഖ്യമന്ത്രിയിലേക്കാണ് വിരല്‍ചൂണ്ടുകയെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്ര അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണം താന്‍ ഉന്നയിച്ച ആരോപണങ്ങളിലേക്ക് എത്തുന്നു. ജനങ്ങള്‍ക്ക് മുമ്ബില്‍ പറഞ്ഞ കാര്യങ്ങള്‍ ആധികാരിക തെളിവായി മാറുകയാണ്. ബി ജെ പിയും കേന്ദ്രസര്‍ക്കാരും ആഗ്രഹിച്ചാല്‍ മറച്ചു പിടിക്കാന്‍ പറ്റാത്ത തരത്തിലുള്ള തെളിവുകള്‍ പുറത്തുവന്നുവെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിണറായിയും കുടുംബവും കൊള്ളനടത്തുന്നുവെന്നത് നിഷേധിച്ച്‌ സി പി എം സെക്രട്ടറിയറ്റാണ് രംഗത്തുവന്നത്. സി പി എം എത്രകാലം ജനങ്ങളെ കബളിപ്പിക്കുമെന്ന് കണ്ടറിയണം. നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...