നാല് പത്രങ്ങളിൽ പരസ്യം നൽകിയെന്ന് എംബി രാജേഷ്; പരസ്യത്തിന്റെ ഉള്ളടക്കത്തിൽ എന്താണ് തെറ്റെന്ന് ഇഎൻ സുരേഷ് ബാബു; പ്രതികരിച്ച് CPIM

വിവാദ പത്ര പരസ്യത്തിൽ പ്രതികരിച്ച് സിപിഐഎം. പരസ്യ വിഷയത്തിൽ മന്ത്രി എംബി രാജേഷ്,സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു എന്നിവരാണ് പ്രതികരണവുമായെത്തിയത്. ഷാഫി പറമ്പിൽ പച്ചക്കള്ളം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി. നാല് പത്രങ്ങൾക്ക് പരസ്യം നൽകി. മാതൃഭൂമിയിലും ഹിന്ദുവിലും പരസ്യം നൽകി. രണ്ട് പത്രങ്ങളിൽ മാത്രം പരസ്യം നൽകിയതെന്ന് ഷാഫി പറയുന്നത് പച്ചക്കള്ളമെന്ന് എം ബി രാജേഷ് പറയുന്നു.വടകരയിൽ ചക്കവീണ് മുയൽ ചത്തു എന്ന് കരുതി പാലക്കാട്‌ വന്ന് ചക്ക ഇടാൻ ശ്രമിക്കരുതെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. സന്ദീപ് ആർഎസ്എസിന് ഭൂമി നൽകുമെന്നു പറഞ്ഞു. ഈ സന്ദീപ് വാര്യരെ ആണ് കോൺഗ്രസ് നേതാക്കൾ ആനയിച്ച് കൊണ്ടുവന്നത്. ഇതാണ് നേരത്തെ പറഞ്ഞത് സന്ദീപ് ആർഎസ്എസ് വീട്ടിട്ടില്ലെന്ന് എംബി രാജേഷ് പറഞ്ഞു.

Leave a Reply

spot_img

Related articles

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം ചര്‍ച്ച ചെയ്ത് തീരുമാനിക്കും, പ്രതിപക്ഷ നേതാവ്

പി വി അന്‍വര്‍ കോണ്‍ഗ്രസുമായും യു ഡി എഫുമായും സഹകരിക്കും; മുന്നണി പ്രവേശനം യു ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും; പ്രതിപക്ഷ നേതാവ്...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്നു ചേരും. നിലമ്പൂര്‍ ഉപ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നിരിക്കെ അതിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ചയാകും. സ്ഥാനാര്‍ഥിയെ സംബന്ധിച്ചും പ്രാഥമിക...

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു

മാവേലിക്കര നഗരസഭ ചെയർമാനായി വീണ്ടും കോൺഗ്രസ് അംഗം തിരഞ്ഞെടുക്കപ്പെട്ടു.ഇടത് അംഗത്തിന്റെ പിന്തുണയോടെയാണ് കോൺഗ്രസിന് സ്വന്തം ചെയർമാനെ വിജയിപ്പിക്കാൻ കഴിഞ്ഞത്.ഡിസിസി ജനറൽ സെക്രട്ടറി നൈനാൻ സി...

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി എൻ ഡി എ സഖ്യം വിട്ടു

മുൻ കേന്ദ്രമന്ത്രി പശുപതി കുമാർ പരസ് നേതൃത്വം നൽകുന്ന രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി (ആർ എൽ ജെ പി) എൻ ഡി എ...